Entertainment

വിവാഹം സ്വകാര്യ ദ്വീപില്‍ നടത്തണമെന്നായിരുന്നു എനിക്ക്, ഇന്ത്യയില്‍ നടത്താന്‍ കാരണം നിക്കിന്റെ ആഗ്രഹം; മനസ്സുതുറന്ന് പ്രിയങ്ക (വിഡിയോ)

മാലിദ്വീപ്, മൗറീഷ്യസ് തുടങ്ങിയ ദ്വീപുകള്‍ പരിഗണിച്ചിരുന്നെന്നും പ്രിയങ്ക 

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരദമ്പതികളെല്ലം വിവാഹത്തിനായി വിദേശ ലൊക്കേഷനുകള്‍ തിരഞ്ഞെടുത്തപ്പോള്‍ ഇന്ത്യയില്‍ വിവാഹം ആഘോഷിച്ച് വ്യത്യസ്തരാകുകയായിരുന്നു പ്രിയങ്ക-നിക് ദമ്പതികള്‍. എന്നാല്‍ വിവാഹവേദിയായി രാജസ്ഥാന്‍ തിരഞ്ഞെടുക്കാന്‍ കാരണം ഭര്‍ത്താവിന്റെ ആഗ്രഹമാണെന്ന് പ്രിയങ്ക പറഞ്ഞു. 

വിവാഹം ഒരു സ്വകാര്യ ദ്വീപില്‍ നടക്കണമന്നായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നും മാലിദ്വീപ്, മൗറീഷ്യസ് തുടങ്ങിയ ദ്വീപുകള്‍ പരിഗണിച്ചിരുന്നെന്നും താരം പറഞ്ഞു. എന്നാല്‍ വിവാഹം എന്തുകൊണ്ടാണ് ഇന്ത്യയില്‍ നടത്താത്തതെന്ന് നിക്ക് ചോദിച്ചു. എന്റെ ഭാര്യയെ അവളുടെ വീട്ടില്‍ നിന്ന് കൂട്ടികൊണ്ട് പോരുകയല്ലേ ഞാന്‍ ചെയ്യേണ്ടത് എന്നായിരുന്നു നിക്ക് ചോദിച്ചത്, പ്രിയങ്ക പറഞ്ഞു. ജിമ്മി ഫാലൂണ്‍ നടത്തുന്ന ദി ടുനൈറ്റ് ഷോയില്‍ പങ്കെടുത്തപ്പോഴാണ് ഇക്കാര്യങ്ങള്‍ പ്രിയങ്ക പങ്കുവച്ചത്.  

നിക്കിന്റെ വീട്ടിലെ ആദ്യ ദിനം താന്‍ വളരെയധികം പേടിച്ചിരുന്നെന്നും വളരെ വൃത്തിയോടെ പരിപാലിക്കപ്പെടുന്ന വീടായതുകൊണ്ടുതന്നെ ശ്രദ്ധിച്ചാണ് താന്‍ അവിടെ ഓരോ കാര്യങ്ങളുടെ ചെയ്യുന്നതെന്നും താരം പറഞ്ഞു. ആദ്യത്തെ ദിവസം തന്നെ എന്റെ വളര്‍ത്തുനായ വീട്ടിലെ കാര്‍പ്പെറ്റില്‍ മൂത്രമൊഴിച്ചു, വെള്ള നിറത്തിലുള്ള കാര്‍പ്പെറ്റ് ആയതുകൊണ്ടുതന്നെ ഞാന്‍ പെട്ടെന്ന് ടെന്‍ഷനായി. ബേക്കിംഗ് സോഡ അടക്കമുള്ളവ ഉപയോഗിച്ച് വൃത്തിയാക്കിയെങ്കിലും നിക്ക് അത് കണ്ടുപിടിച്ചു, വിവാഹശേഷമുള്ള ജീവിതത്തെക്കുറിച്ച് പ്രിയങ്ക അഭിമുഖത്തില്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT