Entertainment

'വിവാഹത്തിന് മുന്‍പ് എനിക്ക് കുഞ്ഞ് വേണ്ടായിരുന്നു, എന്റെ മകള്‍ ഒരുപാട് കഷ്ടപ്പെട്ടു'; തുറന്നുപറഞ്ഞ് നീന ഗുപ്ത

കുട്ടികള്‍ക്ക് അച്ഛനും അമ്മയും വേണമെന്നും തന്റെ മകള്‍ വളരെ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും നാന ഗുപ്ത തുറന്നു പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം നീന ഗുപ്തയും ക്രിക്കറ്റ് താരം വിവ് റിച്ചാര്‍ഡ്‌സും തമ്മിലുള്ള ബന്ധം ഒരുകാലത്ത് ബോളിവുഡിലെ ഹോട്ട് ടോപ്പിക്കായിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ടെങ്കിലും ബന്ധം വിവാഹത്തിലേക്ക് നീങ്ങിയില്ല. മകള്‍ മസബയെ നീന ഗുപ്ത ഒറ്റക്കാണ് വളര്‍ത്തിയത്. എന്നാല്‍ വിവാഹത്തിന് മുന്‍പ് അമ്മയാകാനുള്ള തീരുമാനം തെറ്റായിരുന്നു എന്ന് തുറന്നു പറയുകയാണ് നീന ഇപ്പോള്‍. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്‍. 

പഴയ കാലത്തേക്ക് തിരിച്ചുപോകാനാകുമായിരുന്നെങ്കില്‍ വിവാഹത്തിന് മുന്‍പ് കുഞ്ഞിനെ വേണ്ടെന്ന് വെക്കുമായിരുന്നു എന്നാണ ്താരം പറയുന്നത്. കുട്ടികള്‍ക്ക് അച്ഛനും അമ്മയും വേണമെന്നും തന്റെ മകള്‍ വളരെ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും നാന ഗുപ്ത തുറന്നു പറയുന്നു. 'വിവാഹത്തിന് മുന്‍പ് ഞാന്‍ കുഞ്ഞിന് ജന്മം നല്‍കുമായിരുന്നില്ല. എല്ലാ കുട്ടികള്‍ക്കും അച്ഛനേയും അമ്മയേയും ആവശ്യമാണ്. ഞാന്‍ മസബയോട് എന്നും സത്യസന്ധമായാണ് പെരുമാറിയിരുന്നത്. അതിനാല്‍ ഇത് ഞങ്ങളുടെ ബന്ധത്തെ ബാധിച്ചിരുന്നില്ല. പക്ഷേ അവള്‍ ബുദ്ധിമുട്ടിയെന്ന് എനിക്ക് അറിയാം' നീന പറഞ്ഞു. 

ഇന്ന് ബോളിവുഡിലെ പ്രമുഖ ഡിസൈനറാണ് മസബ ഗുപ്ത. 60 വയസിലും ബോളിവുഡില്‍ തിളങ്ങി നില്‍ക്കുകയാണ് നീന. കങ്കണ റണാവത്തിന്റെ പങ്കയാണ് നീനയുടെ പുതിയ ചിത്രം. ഇതില്‍ കങ്കണയുടെ അമ്മയായാണ് വേഷമിടുന്നത്. കൂടാതെ ആയുഷ്മാന്‍ ഖുറാനയുടെ ശുഭ് മംഗള്‍ സ്യാധ സാവ്ദാന്‍ എന്ന ചിത്രത്തിലും അഭിനയിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT