Entertainment

 വിവാഹമോചനം എന്നാണെന്നാണ് ചോദിക്കുന്നത്, വിഷമമുണ്ട്; പ്രതികരിച്ച് മീര 

പങ്കാളിയെക്കുറിച്ചും വിവാഹശേഷമുള്ള വിശേഷങ്ങളെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് മീര

Author : സമകാലിക മലയാളം ഡെസ്ക്

വതാരക മീരയുടെ വിവാഹനിശ്ചയവാർത്ത അപ്രതീക്ഷിതമായാണ് ആരാധകരെ തേടിയെത്തിയത്. വിവാഹത്തേക്കുറിച്ചുള്ള മുൻ സൂചനകളൊന്നും മീര ആരാധകർക്ക് നൽകിയിരുന്നില്ല. ഇപ്പോഴിതാ പങ്കാളിയെക്കുറിച്ചും വിവാഹശേഷമുള്ള വിശേഷങ്ങളെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് മീര. 

തങ്ങളുടേത് പ്രണയവിവാഹമല്ലെന്നും  വീട്ടുകാർ ഉറപ്പിച്ച വിവാഹമാണെന്നും മീര പറയുന്നു. "ഇങ്ങനൊരാൾക്ക് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്. എന്‍റെ പിറന്നാള്‍ ദിനത്തിലാണ് ആദ്യമായി വിഷ്ണുവിനെ കാണുന്നത്. ആ നിമിഷം മുതല്‍ ഞാന്‍ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന കണ്‍സപ്റ്റില്‍ അന്ധമായി വിശ്വസിച്ചു തുടങ്ങി. വിഷ്ണു എന്‍റേതാണെന്ന് തിരിച്ചറിഞ്ഞു. കെട്ടിപ്പിടിച്ച് എന്തുകൊണ്ട് ഇത്ര വൈകിയെന്നു ചോദിക്കാന്‍ തോന്നി''-  മീര പറഞ്ഞു.

വീട്ടുകാരുൾപ്പെടെ തന്റേത് ഒരു പ്രണയവിവാഹമായിരിക്കുമെന്നാണ് കരുതിയതെന്നും ഒരു മണിരത്നം ചിത്രത്തിലെ പ്രണയം പോലൊന്ന് സംഭവിക്കുമെന്ന് താനും പ്രതീക്ഷിച്ചിരുന്നെന്നും മീര പറയുന്നു. ജോലി തിരക്കിനിടയിൽ അത് സംഭവിച്ചില്ലെന്ന് മീര കൂട്ടിച്ചേർത്തു. 

പക്ഷെ വിവാഹശേഷം സോഷ്യൽ മീഡിയ വഴി ലഭിച്ച ചില കമന്റുകൾ മീരയെ വേദനിപ്പിച്ചു. "പകുതി കമന്റുകളും വിവാഹമോചനം എന്നാണ് ചോദിക്കുന്നവയാണ്. എല്ലാവരും വിവാഹം ചെയ്യുന്നത് ഒരുമിച്ച് ജീവിക്കാനാണ്. പിന്നെ എന്തിനുവേണ്ടിയാണ് ഇത്തരം ആവശ്യമില്ലാത്ത ചോദ്യങ്ങളെന്ന് മനസിലാകുന്നില്ല", മീര പ്രതികരിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT