Entertainment

വിവാഹമോചനത്തിന്റെ തലേ രാത്രി എന്റെ അടുത്തുവന്നു ചോദിച്ചു, 'നിനക്ക് ഉറപ്പാണോ?' തുറന്നു പറഞ്ഞ് മലൈക

47 കാരിയായ മലൈക 1998 ലാണ് അര്‍ബാസ് ഖാനെ വിവാഹം ചെയ്യുന്നത്

സമകാലിക മലയാളം ഡെസ്ക്

ടന്‍ അര്‍ബാസ് ഖാനുമായുള്ള നീണ്ട നാളത്തെ ദാമ്പത്യ ബന്ധം വുഡ് സുന്ദരി മലൈക അറോറ അവസാനിപ്പിച്ചത് 2017 ലാണ്. വേര്‍പിരിയാനുള്ള തീരുമാനമെടുത്തതിനെക്കുറിച്ചും അതിനുശേഷമുണ്ടായ അനുഭവത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 

47 കാരിയായ മലൈക 1998 ലാണ് അര്‍ബാസ് ഖാനെ വിവാഹം ചെയ്യുന്നത്. ഇരുവര്‍ക്കും അര്‍ഹാന്‍ എന്ന മകനുണ്ട്. മികച്ച വ്യക്തികളായി മാറുന്നതിനായാണ് തങ്ങള്‍ വേര്‍പിരിഞ്ഞത് എന്നാണ് താരം പറയുന്നത്. തങ്ങളുടെ ചുറ്റുമുള്ളവരുടെ ജീവിതത്തെക്കൂടിബാധിക്കുന്ന രീതിയില്‍ അസന്തുഷരായിരുന്നെന്നാണ് താരം പറയുന്നത്. എന്നാല്‍ ഡിവോഴ്‌സ് ചെയ്യാനുള്ള തീരുമാനം അത്ര എളുപ്പമായിരുന്നില്ലെന്നും തന്റെ പ്രിയപ്പെട്ടവരെല്ലാം തീരുമാനെ പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടെന്നുമാണ് മലൈക പറയുന്നത്. 

എന്റെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ പോലെ ഇത് ഒരിക്കലും എളുപ്പമായിരുന്നില്ല. ഓരോ ദിവസവും അവസാനിക്കുന്നത് ആരുടെയെങ്കിലും കുറ്റപ്പെടുത്തലോടെയായിരുന്നു. വിവാഹമോചനവുമായി മുന്നോട്ടുപോകാന്‍ ആരും പ്രോത്സാഹിപ്പിച്ചില്ല. ഡിവോഴ്‌സിന് തൊട്ടുമുന്‍പുള്ള രാത്രി വരെ എന്റെ കുടുംബം എന്റെ അടുത്തുവന്നിരുന്ന് നിനക്ക് ഉറപ്പാണോ എന്നു ചോദിച്ചു. ആ കാലം മുഴുവന്‍ ഞാന്‍ അത് കേട്ടിരുന്നു. അവര്‍ക്ക് തന്നോടുള്ള സ്‌നേഹം കൊണ്ടായിരുന്നു അതെന്നും മലൈക പറയുന്നു. എന്നാല്‍ വിവാഹമോചനവുമായി മുന്നോട്ടുപോയതിന് തന്നെ പ്രശംസിച്ചവരും നിരവധിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. വിവാഹബന്ധത്തില്‍ സന്തുഷ്ടരല്ലെങ്കില്‍ അതില്‍ നിന്ന് പുറത്തുകടക്കുകയാണ് നല്ലത്. ഡിവോഴ്‌സിലൂടെ തന്റെ മകന് കൂടുതല്‍ സന്തോഷകരമായ സാഹചര്യത്തില്‍ വളരാനായെന്നും മലൈക പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT