Entertainment

വിവാഹവാര്‍ഷികത്തിന് മകളുടെ ചിത്രം പങ്കുവച്ച് അസിന്‍ 

ഇപ്പോള്‍ ഞങ്ങള്‍ മൂന്ന് പേരാണ്, മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നു. ഇതില്‍ കൂടുതലൊന്നും ചോദിക്കാനാവില്ലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹമോതിരം മകളുടെ കാലുകളില്‍ അണിയിച്ചുള്ള ചിത്രം പങ്കുവച്ച് അസിന്‍ തോട്ടുങ്കല്‍. അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മയും വിവാഹിതരായതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് താരം മകളുടെ ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുന്നത്. 

'ഇപ്പോള്‍ ഞങ്ങള്‍ മൂന്ന് പേരാണ്, മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നു. ഇതില്‍ കൂടുതലൊന്നും ചോദിക്കാനാവില്ലായിരുന്നു' ചിത്രത്തിനൊപ്പം അസിന്‍ കുറിച്ചു.

2016 ജനുവരിയിലാണ് അസിന്റെയും മൈക്രോമാക്‌സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മയുടെയും വിവാഹം നടന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അസിന്‍ ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. അക്ഷയ്കുമാറാണ് അസിന്റെ കുഞ്ഞിന്റെ ചിത്രം ആദ്യമായി പങ്കുവച്ചത്. 

രാഹുലും വിവാഹവാര്‍ഷിക സ്‌പെഷ്യല്‍ പോസ്റ്റുമായി ഇന്‍സ്റ്റാഗ്രാമില്‍ എത്തിയിട്ടുണ്ട്. അസിന്റെ കൈപിടിച്ചുകൊണ്ടുള്ള ചിത്രമാണ് രാഹുല്‍ പങ്കുവച്ചിരിക്കുന്നത്. ഇന്ന് ജീവിതത്തിലെടുത്ത ഏറ്റവും നല്ല തീരുമാനം ഞാന്‍ ആഘോഷിക്കുകയാണ് എന്നാണ് രാഹുല്‍ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. 

വിവാഹത്തോടെ അഭിനയരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണ് അസിന്‍. എങ്കിലും താരത്തിന് ആരാധകര്‍ക്ക് കുറവുണ്ടായിട്ടില്ലെന്ന് കാണിക്കുന്നതാണ് ഇരുവരുടെയും പോസ്റ്റുകള്‍ക്ക് ലഭിച്ചിരിക്കുന്ന സ്വീകരണം. നിരവധി ആരാധകരാണ് വിവാഹവാര്‍ഷികാശംസകളുമായി പോസ്റ്റില്‍ കമന്റ് ചെയ്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT