Entertainment

വിവാഹവാർഷികത്തിന് രൺവീറിട്ട കുർത്ത റാണി മുഖർജിക്ക് ചുരിദാറാക്കി; പ്രമുഖ ഡിസൈനർക്ക് ട്രോൾ മഴ 

നടൻ രൺവീറിന്റെയും നടി റാണി മുഖർജിയുടെയും വസ്ത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്

സമകാലിക മലയാളം ഡെസ്ക്

ന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തനായ ഫാഷൻ ഡിസൈനറാണ് സബ്യസാചി മുഖർജി. ബോളിവുഡ് താരങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഡിസൈനർമാരിൽ ഒരാളും ഇദ്ദേ​ഹംതന്നെ. താരവിവാഹങ്ങൾക്ക് മുതൽ സിനിമാ പ്രമോഷനുകൾക്ക് വരെ സബ്യസാചിയുടെ കരവിരുതിൽ ബോളിവുഡ് താരങ്ങൾ തിളങ്ങാറുണ്ട്. മികച്ച ഡിസൈനുകൽ കയ്യടി നേടിക്കൊടുത്തിരുന്ന ഡിസൈനർ ഇപ്പോഴിതാ ട്രോളർമാരുടെ പിടിയിലായിരിക്കുകയാണ്. 

സബ്യസാചി ഡിസൈൻ ചെയ്ത നടൻ രൺവീറിന്റെയും നടി റാണി മുഖർജിയുടെയും വസ്ത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഇരുവരുടെയു വസ്ത്രത്തിലെ സമാനത ചൂണ്ടിക്കാട്ടിയാണ് സബ്യസാചിയെ ട്രോളുന്നത്. ഒന്നാം വിവാഹവാർഷികം പ്രമാണിച്ച് രൺവീർ സിങ്ങും ഭാര്യ ദീപിക പദുകോണും സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. കുർത്തയായിരുന്നു രൺവീറിന്റെ വേഷം. ഇതേ ഡിസൈനിൽ തന്നെയുള്ള ചുരിദാർ ധരിച്ച്  റാണി മുഖർജി പുതിയ സിനിമയുടെ പ്രചാരണത്തിന് എത്തിയതാണ് സോഷ്യൽ മീഡിയ നടത്തിയ കണ്ടെത്തൽ. പിന്നാലെ ട്രോൾ പെരുമഴയായിരുന്നു. 

തന്റെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം പേജിലൂടെ സബ്യസാചി തന്നെയാണ് റാണിയുടെ ചിത്രം പങ്കുവച്ചത്‌. ഇതിന് താഴെ രസകരമായ കമന്റുകളാണ് എത്തിയിരിക്കുന്നത്. രൺവീറിന്റെ കെയറിങ് മനസ്സാണ് ഈ കാണുന്നത്, ഷെയറിങ് ഈസ് കെയറിങ്, ബാക്കി തുണി പാഴാകാതിരിക്കാനുള്ള സബ്യ‌സാചിയുടെ മനസ്സ് കാണാതെ പോകരുത്, എന്നെല്ലാമാണ് കമന്റുകൾ. 

സബ്യ‌സാചിയുടെ  ഡിസൈനിൽ ആകാശ് അംബാനിയുടെ വിവാഹസൽകാരത്തിന് എത്തിയ ആലിയ ഭട്ടിന്റെയും കരൺ ജോ​‌ഹറിന്റെയും വസ്ത്രങ്ങളും സമാന ആക്ഷേപം നേരിട്ടിരുന്നു. ഇരു വേഷങ്ങളും ഒരേ ഡിസൈനിലുള്ള തുണിയായിരുന്നതാണ് അന്നും വിനയായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT