Entertainment

വിവാഹശേഷം അഭിനയം നിര്‍ത്തുമോ? ആരാധകരെ ഞെട്ടിച്ച് ആലിയയുടെ മറുപടി 

അങ്ങനെയൊരു ചാറ്റ് സെഷനിലാണ് ഏതൊരും നടിയും അഭിമുഖീകരിക്കേണ്ടി വരുന്ന ആ ചോദ്യം ആലിയയെ തേടി എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്‍സ്റ്റഗ്രാമില്‍ മാത്രം ആലിയഭട്ടിന്റെ ആരാധകരുടെ എണ്ണം 23 മില്യണിലധികമാണ്. ആരാധകരോട് പെരുമാറുന്ന കാര്യത്തില്‍ അങ്ങേയറ്റം ആത്മാര്‍ത്ഥത പുലര്‍ത്തുന്ന താരവുമാണ് ആലിയ. ആരോധരോട് അങ്ങേയറ്റം ഇഷ്ടമാണ് തനിക്കെന്നും അവരാണ് തന്നെ സൂപ്പര്‍സ്റ്റാര്‍ ആക്കിയതെന്നും സമയം കിട്ടുമ്പോഴെല്ലാം ആലിയ തുറന്നു പറയാറുണ്ട്. 

 ഇന്‍സ്റ്റയിലെ ആസ്‌ക് മീ എ ക്വസ്റ്റ്യനില്‍ ആലിയ ഉരുളയ്ക്കു്‌പ്പേരി പോലെ മറുപടിയും നല്‍കാറുണ്ട്. അങ്ങനെയൊരു ചാറ്റ് സെഷനിലാണ് ഏതൊരും നടിയും അഭിമുഖീകരിക്കേണ്ടി വരുന്ന ആ ചോദ്യം ആലിയയെ തേടി എത്തിയത്. വിവാഹത്തോടെ അഭിനയം നിര്‍ത്തുമോ?  റണ്‍ബീറുമായുള്ള വിവാഹം ഉടനുണ്ടാവുമെന്ന അഭ്യൂഹത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം.

അഭിനയം മതിയാക്കുക എന്നൊരു പ്രശ്‌നമേ ഉദിക്കുന്നില്ല എന്നായിരുന്നു ആലിയയുടെ മറുപടി. ബോളിവുഡിലെ പ്രമുഖ നടിമാരെല്ലാം തന്നെ വിവാഹത്തോടെ രംഗം വിട്ടവരോ കുടുംബത്തിന് പ്രാധാന്യം നല്‍കുന്നതിനായി ഇടവേള സ്വീകരിച്ചവരോ ആണ്. പക്ഷേ എല്ലാവരും അങ്ങനെയാവണം എന്നില്ലല്ലോ. സ്വന്തം സ്റ്റാറ്റസ് കളഞ്ഞു കുളിക്കാനുള്ളതല്ല എന്ന് തന്നെയാണ് ബോളിവുഡിന്റെ കുസൃതിക്കുടുക്ക പറയുന്നത്. പറ്റാവുന്ന കാലത്തോളം അഭിനയിക്കുമെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ മറുപടി നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരാര്‍ പരാജയപ്പെട്ടാല്‍ ഇറാനെ തകര്‍ക്കണോ? യുഎന്നില്‍ മുന്നറിയിപ്പുമായി ട്രംപ്

കൊച്ചിയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി; ഭർത്താവ് പിടിയിൽ

ഐഐടി വിദ്യാർഥികൾക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; 20 വർഷത്തിനിടെ മരിച്ചത് 173 പേർ

ബസ് ഇടിച്ചു തെറിച്ചു വീണു; കണ്ണൂരിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം,ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍