Entertainment

വിശന്ന് കൈനീട്ടിയ കുട്ടിക്ക് ബിസ്ക്കറ്റും പണവും നൽകി ജാൻവി; വിഡിയോ  

കുട്ടിക്ക് ഭക്ഷണം നൽകുന്ന താരത്തിന്റെ വിഡിയോയാണ് വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ആരാധകരുള്ള ബോളിവുഡ് ‌യുവതാരങ്ങളിൽ ഒരാളാണ് ജാൻവി കപൂർ. ആരാധകരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ജാൻവി സോഷ്യൽ ലോകത്ത് എന്നതുപോലെതന്നെ നേരിൽ കാണുമ്പോഴും എല്ലാവരോടും സ്നേഹം പ്രകടിപ്പിക്കാറുണ്ട്. തിരക്കുകൾക്കിടയിലും ആരാധകരുമായി സംസാരിക്കാനും ചിത്രം പകർത്താനും ജാൻവി സമയം കണ്ടെത്തും. ജിം കഴി‍ഞ്ഞിറങ്ങുന്ന താരത്തോടൊ‌പ്പം നിന്ന് ഫോട്ടോ എടുത്ത സന്തോഷം പങ്കുവയ്ക്കുന്ന നിരവധി പേരെ സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. ഇപ്പോഴിതാ തന്റെ അടുത്ത് വിശന്നെത്തിയ കുട്ടിക്ക് ഭക്ഷണം നൽകുന്ന താരത്തിന്റെ വിഡിയോയാണ് വൈറലാകുന്നത്. 

ബ്യൂട്ടീപാർലറിൽ പോകാൻ എത്തിയ ജാൻവിക്ക് മുന്നിൽ കൈനീട്ടിയ തെരുവ് ബാലന് ബിസ്ക്കറ്റും പണവും നൽകുന്ന താരത്തിന്റെ വിഡിയോയാണ് സമൂഹ​മാധ്യമങ്ങളിൽ വൈറലാകുന്നത്. കാറിൽ നിന്ന് ഇറങ്ങിവരുമ്പോഴായിരുന്നു ജാൻവിക്ക് മുന്നിൽ കുട്ടിയെത്തി വിശക്കുന്നെന്ന് പറഞ്ഞത്. പെട്ടന്നു തന്നെ തന്റെ വണ്ടിയിൽ ഉണ്ടായിരുന്ന ബിസ്ക്കറ്റ് പായ്ക്കറ്റ് എടുത്ത് നൽകുകയായിരുന്നു താരം. 

പാർലറിലേക്ക് കേറുന്നതിന് മുമ്പ് കുട്ടിയുടെ അമ്മ ജാൻവിയോട് പണം ചോദിക്കുന്നതും വിഡിയോയിൽ കാണാം‌. സലൂണിലേയ്ക്ക് കയറിപ്പോയെങ്കിലും തിരികെയെത്തി കുട്ടിയുടെ കൈയ്യിൽ പൈസ നൽകുകയായിരുന്നു ജാൻവി. താരത്തിന്റെ ഈ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT