Entertainment

വിശ്വരൂപം 2: പുതിയ ട്രെയിലറും പുറത്തിറങ്ങി, ഇനി സിനിമക്കായുള്ള കാത്തിരിപ്പ് 

ഉലകനായകന്‍ കമല്‍ഹാസന്‍ ചിത്രം വിശ്വരൂപം 2ന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി.

Author : സമകാലിക മലയാളം ഡെസ്ക്

ലകനായകന്‍ കമല്‍ഹാസന്‍ ചിത്രം വിശ്വരൂപം 2ന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. കമല്‍ഹാസന്‍ തന്നെ സംഭാഷണവും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ വിശ്വരൂപത്തിന്റെ തുടര്‍ഭാഗമാണ് ഈ ചിത്രം. അടിമുടി ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.

പൂജ കുമാര്‍, ആന്‍ഡ്രിയ, ശേഖര്‍ കപൂര്‍, ആനന്ദ് മഹാദേവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. താരങ്ങളാണ്. ഗിബ്രാന്‍ സംഗീതം. മലയാളികളായ സനു വര്‍ഗീസും ശാംദത്തുമാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചത് മഹേഷ് നാരായണനും വിജയ് ശങ്കറും ചേര്‍ന്നാണ്.

ആസ്‌കര്‍ പ്രൊഡക്ഷന്‍സും കമല്‍ഹാസനും ചേര്‍ന്ന് ചിത്രം നിര്‍മിച്ചിരിക്കുന്നു. സിനിമയുടെ നിര്‍മാണം റിലയന്‍സ് ഏറ്റെടുത്തെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. ആഗസ്റ്റ് 10ന് ചിത്രം തിയറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛര്‍ദ്ദിയും ശാരീരിക അവശതയും, കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം, ഭക്ഷ്യവിഷബാധയെന്ന് സംശയം

4 മണി കഴിഞ്ഞാൽ പോസ്റ്റ്‌മോർട്ടമില്ല; കോഴിക്കോട് മെഡിക്കൽ കോളജിൽ ഉറ്റവരുടെ മൃതദേഹവുമായി കാത്തിരിപ്പ്: രാത്രി പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

'ഉർവശി ചേച്ചി പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കാൻ പറ്റുന്നില്ല; എന്റെ മെന്റൽ ഹെൽ‌ത്തിനെയും കരിയറിനെയും ബാധിക്കുമോ എന്ന പേടിയുണ്ട്'

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ പോര് യുഡിഎഫിലേക്ക്: മുന്നണി മര്യാദ ഓർമ്മിപ്പിച്ച് കെ സി ജോസഫ്; പ്രതാപന്റെ പരസ്യ നിലപാടിൽ അമർഷം

2012-ലെ കൊലപാതക കേസ്: ഫോൺ ഉപയോഗിക്കാതെ വർഷങ്ങളായി ഒളിവുജീവിതം; പിടികിട്ടാപ്പുള്ളി കോയമ്പത്തൂരിൽ പിടിയിൽ