Entertainment

'വിഷ്ണു വിശാലിന്റെ അടുത്തുപോലും എത്തില്ല'; നടനെ വിമര്‍ശിച്ച് അമല പോള്‍; അത് പറയാന്‍ നിങ്ങള്‍ ആരാണെന്ന് ആരാധകര്‍

യുവ നടന്‍ സായ് കൊല്ലംകൊണ്ട ശ്രീനിവാസനാണ് വിശാല്‍ ചെയ്ത പൊലീസ് വേഷത്തില്‍ എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ തിരക്കേറിയ നടിയാണ് അമലപോള്‍. താരം നായികയായി എത്തിയ രാക്ഷസന്‍ വലിയ വിജയമായിരുന്നു. വിഷ്ണു വിശാലാണ് ചിത്രത്തില്‍ നായകനായി എത്തിയത്. ചിത്രം ഇപ്പോള്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ്. അതിലെ പ്രധാന വേഷത്തില്‍ എത്തുന്ന നായകനെ വിമര്‍ശിച്ചതിന് ചീത്തവിളി വാങ്ങുകയാണ് അമല പോള്‍ ഇപ്പോള്‍. 

യുവ നടന്‍ സായ് കൊല്ലംകൊണ്ട ശ്രീനിവാസനാണ് വിശാല്‍ ചെയ്ത പൊലീസ് വേഷത്തില്‍ എത്തുന്നത്. എന്നാല്‍ ആരു ചെയ്താലും വിഷ്ണു വിശാലിന്റെ പോലെ പെര്‍ഫക്റ്റായി ചെയ്യാനാവില്ല എന്നാണ് താരം പറഞ്ഞത്. മറ്റൊരു ഹീറോയ്ക്കും രാക്ഷസനിലെ മാജിക് റീക്രിയേറ്റ് ചെയ്യാനാവില്ല. സായ് ബെല്ലംകൊണ്ട ശ്രീനിവാസ് ചിലപ്പോള്‍ അദ്ദേഹത്തിന്റെ രീതിയില്‍ ചെയ്യുമായിരിക്കും. പക്ഷേ ഒരിക്കലും വിശാല്‍ ചെയ്ത പ്രകടനത്തിന് അടുത്തുപോലും എത്തില്ല' എന്നായിരുന്നു അമലയുടെ വാക്കുകള്‍.

ഇതോടെ താരത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാവുകയാണ്. അമല സായി ശ്രീനിവാസിനെ അപമാനിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. അമല ആരാണ് സായിയെ വിമര്‍ശിക്കാനെന്നും അതിനെന്തു യോഗ്യതയാണ് താരത്തിനുള്ളതെന്നും ആരാധകര്‍ ചോദിക്കുന്നു. സൈബര്‍ ഇടങ്ങളിലും ഇതെ ചൊല്ലി നടി ആക്രമിക്കപ്പെടുന്നുണ്ട്. 

രാക്ഷസുടുവില്‍ അമലയ്ക്ക് പകരം മലയാളിയായ അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മെയ് 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT