Entertainment

വീട്ടിലിരുന്ന കാർഡിയോ വർക്കൗട്ട് ചെയ്യാം, വിഡിയോയുമായി നടി ഭാഗ്യശ്രീ 

റെസിസ്റ്റന്റ് ബാൻഡുകൾ ഉപയോ​ഗിച്ചുള്ളതാണ് വർക്കൗട്ട്

സമകാലിക മലയാളം ഡെസ്ക്

1989ൽ പുറത്തിറങ്ങിയ 'മേ നേ പ്യാർ കിയാ' എന്ന ഒറ്റച്ചിത്രത്തിലൂടെ ബോളിവുഡിന്റെ ഇഷ്ടനായികയായി മാറിയ നടിയാണ് ഭാഗ്യശ്രീ. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിന്നെങ്കിലും ഭാഗ്യശ്രീ തന്റെ ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിൽ വിട്ടുവീഴ്ച കാണിച്ചില്ല. ബോളിവുഡിലെ മറ്റ് താരങ്ങളെ പോലെ തന്നെ 51കാരിയായ ഭാഗ്യശ്രീയും വർക്കൗട്ട് പതിവാക്കി. 

ഇൻസ്റ്റാഗ്രാമിൽ സജീവയായ നടി തന്റെ വർക്കൗട്ട് വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ഭാ​ഗ്യശ്രീയുടെ പുതിയ വർക്കൗട്ട് വിഡിയോയാണ് വൈറലാകുന്നത്. വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന കാർഡിയോ വർക്കൗട്ടാണ് നടി ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. റെസിസ്റ്റന്റ് ബാൻഡുകൾ ഉപയോ​ഗിച്ചുള്ളതാണ് വർക്കൗട്ട്. 

'ഒന്നും നിങ്ങളെ പിന്നോട്ടുവലിക്കാൻ അനുവദിക്കരുത്' എന്ന് കുറിച്ചാണ് നടി വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിശ്വസിക്കൂ,നേടു, പ്രചോദിപ്പിക്കൂ തുടങ്ങിയ ഹാഷ്ടാഗുകളും വിഡിയോയ്ക്ക് നൽകിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് 87 പേര്‍ കൊല്ലപ്പെട്ടു; ആക്രമിച്ചത് അമേരിക്കന്‍ അന്തര്‍വാഹിനി- വിഡിയോ

റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ?

പണം ഇരട്ടിയാകും, പത്തുവര്‍ഷം കൊണ്ട് കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം

ശബരി റെയില്‍പ്പാത: സ്ഥലം ഏറ്റെടുപ്പിന് അനുമതി, പദ്ധതി ചെലവ് 3,800.9 കോടി രൂപ

വെടിക്കെട്ട് ബാറ്റിങ്ങുമായി ഫിന്‍ അല്ലെന്‍, 33 പന്തില്‍ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍

SCROLL FOR NEXT