Entertainment

വീട്ടുജോലിക്കാരന്റെ ശവമഞ്ചം ചുമന്ന് ബിഗ് ബിയും അഭിഷേകും; ചിത്രം ഏറ്റെടുത്ത് ആരാധകര്‍; വൈറല്‍

തന്റെ വീട്ടുജോലിക്കാരന്റെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കുന്ന ബിഗ് ബിയുടെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

40 വര്‍ഷം തനിക്കു വേണ്ടി ജോലി ചെയ്ത ആളുടെ ശവമഞ്ചം ചുമന്ന് ബോളിവുഡിലെ സൂപ്പര്‍താരം അമിതാഭ് ബച്ചന്‍. തന്റെ വീട്ടുജോലിക്കാരന്റെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കുന്ന ബിഗ് ബിയുടെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മകന്‍ അഭിഷേക് ബച്ചനൊപ്പമാണ് ബിഗ് ബി സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. സംസ്‌കാര ചടങ്ങില്‍ എത്തി വീട്ടുകാരുടെ ദുഃഖത്തില്‍ പങ്കുചേരുക മാത്രമല്ല ശവമഞ്ചം ചുമലിലേറ്റാന്‍ വരെ ബിഗ് ബി തയാറായി. 

അമിതാഭ് ബച്ചനും അഭിഷേകും ശവമഞ്ചം ചുമന്നു പോകുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്നതിന് പിന്നാലെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 40 വര്‍ഷത്തോളം ബച്ചന്റെ കുടുംബത്തില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് മരിച്ചത്. ഒരു ആരാധകനാണ് ചിത്രം പങ്കുവെച്ചത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ജോലിക്കാര്‍ക്ക് ബച്ചന്‍ കുടുംബം നല്‍കുന്ന സ്‌നേഹവും മര്യാദയും ആരാധകരുടെ മനംകവര്‍ന്നിരിക്കുകയാണ്. ബിഗ് ബിയേയും മകനേയും പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന