Entertainment

വീണ്ടും സീരിയല്‍ കില്ലര്‍; കണ്ടുപിടിക്കാന്‍ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍, ടൊവിനോയുടെ ഫോറന്‍സിക്കിന്റെ ടീസര്‍ കാണാം

ടൊവിനോ തോമസിനെ നായകനാക്കി നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഫോറന്‍സിക്കിന്റെ ടീസര്‍ പുറത്തിറങ്ങി.

Author : സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസിനെ നായകനാക്കി നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഫോറന്‍സിക്കിന്റെ ടീസര്‍ പുറത്തിറങ്ങി. ടൊവിനോയുടെ ജന്‍മദിനത്തിലാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.

സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് വിദഗ്ധനയെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. പൊലീസ് ഓഫിസറായി മംമ്ത മോഹന്‍ദാസും ചിത്രത്തിലുണ്ട്.

കൊലപാതക പരമ്പരകളുടെ ചുരുളഴിയിക്കാനുള്ള അന്വേഷണമാണ് ഫോറന്‍സിക് പറയുന്നത് എന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ചിലാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെ അഞ്ചാംപാതിരയെന്ന ക്രൈം ത്രില്ലര്‍ വലിയ വിജയമായതിന് പിന്നാലെയാണ് ടൊവിനോയുടെ ഫോറന്‍സികും എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി