Entertainment

'വീരനെ കാണാനില്ല', കണ്ടെത്തുന്നവർക്ക് 20000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് നടൻ അക്ഷയ്  

വളർത്തുനായ വീരനെ കണ്ടെത്താൻ സഹായമഭ്യർത്ഥിച്ച് നടൻ അക്ഷയ് രാധാകൃഷ്ണൻ

Author : സമകാലിക മലയാളം ഡെസ്ക്

ളർത്തുനായ വീരനെ കാണാനില്ലെന്നും കണ്ടെത്താൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ച് നടൻ അക്ഷയ് രാധാകൃഷ്ണൻ. വീരനെ കണ്ടെത്താൻ കഴിയുന്ന അടയാളങ്ങൾ സഹിതം പോസ്റ്ററിൽ അക്ഷയ് പങ്കുവച്ചിട്ടുണ്ട്. കണ്ടെത്തുന്നവർക്ക് 20000 രൂപ പ്രതിഫലവും നടൻ പ്രഖ്യാപിച്ചു.

വലത് ചെവി എപ്പോഴും താഴേക്ക് ‌തൂങ്ങിക്കിടക്കുമെന്നതാണ് വീരന്റെ അടയാളം. ഇന്നലെ മുതലാണ് വീരനെ കാണാതായതെന്ന് അക്ഷയ് പറയുന്നു. ‘ഇന്നലെ മുതൽ കാൺമാനില്ല. സ്ഥലം ആലുവ , ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത്. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കുക’, ഫോൺനമ്പർ സഹിതം വീരന്റെ ചിത്രത്തിനൊപ്പം അക്ഷയ് കുറിച്ചു.

‘18–ാം പടി’യിൽ അയ്യപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് അക്ഷയ്. വിരനുമായുള്ള അക്ഷയുടെ അടുപ്പം മുമ്പും വാർത്തയായിട്ടുണ്ട്. ഇരുവരുമൊന്നിച്ച് ഒരു പരിപാടിക്ക് സ്റ്റേജിൽ കയറിയത് ഏറെ കൗതുകമുയർത്തിയിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT