Entertainment

വീരാട് കൊഹ് ലിയായി ദുല്‍ഖര്‍; കാത്തിരിപ്പോടെ ആരാധകര്‍

കര്‍വാന് ശേഷം ദുല്‍ഖര്‍ സോയ ഫാക്ടര്‍ എന്ന ബോളിവുഡ് ചിത്രത്തിലാണ് വിരാട് കോലിയുടെ വേഷത്തില്‍ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ് ലിയായി ദുല്‍ഖര്‍ സല്‍മാന്‍
എത്തുന്നു. കര്‍വാന് ശേഷം ദുല്‍ഖര്‍ സോയ ഫാക്ടര്‍ എന്ന ബോളിവുഡ് ചിത്രത്തിലാണ് വിരാട് കോലിയുടെ വേഷത്തില്‍ എത്തുന്നത്. 

അനുജ ചൗഹാന്റെ ജനപ്രിയ നോവലായ ദി സോയ ഫാക്ടറില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. സോനം കപൂറാണ് ചിത്രത്തിലെ നായിക. സോനം നേരത്തെ തന്നെ അനുജ ചൗഹാന്റെ ദി സോയ ഫാക്ടറിന്റെയും ബിട്ടോറയുടെയും അവകാശം സ്വന്തമാക്കിയിരുന്നു. ദി സോയ ഫാക്ടര്‍ ചലച്ചിത്രമാവുന്ന കാര്യം അനുജ ചൗഹാന്‍ ട്വിറ്ററിലൂടെ തന്നെയാണ് പുറത്ത് വിട്ടത്. 

1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കലത്ത് ജനിച്ച സോയ സിങ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതുകൊണ്ടു തന്നെ 2010ലെ ലോകകപ്പിനും സോയ ഫാക്ടര്‍ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആലോചിക്കുന്നതാണ് നോവലിന്റെ കഥ.

ബോളിവുഡില്‍ സജീവമാവുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇര്‍ഫന്‍ ഖാനും മിഹില പാര്‍ക്കര്‍ക്കറിനൊപ്പമുള്ള കര്‍വാന്‍ മികച്ച പ്രതികരണം നേടി തിയ്യറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു

തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video

യന്ത്രങ്ങള്‍ നമ്മുടെ യജമാനന്മാരാകരുത്, വിവേകശക്തിയും ബോധവും നിലനിര്‍ത്തണം: അമ്മ