Entertainment

വെണ്ണ കടഞ്ഞെടുക്കാന്‍ പഠിച്ച് രാം ചരണ്‍, അമ്മൂമ്മയ്ക്കും അമ്മയ്ക്കും ഒപ്പം ഒരു ക്യൂട്ട് വിഡിയോ 

കഴിഞ്ഞ ദിവസം ദി റിയല്‍ മാന്‍ ചലഞ്ചിലും താരം പങ്കെടുത്തിരുന്നു

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സിനിമാ നടന്‍ രാം ചരണിന്റെ ലോക്ക്ഡൗണ്‍ വിശേഷങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അമ്മയ്ക്കും അമ്മൂമയ്ക്കും ഒപ്പമുള്ള ഒരു ക്യൂട്ട് വിഡിയോ പങ്കുവച്ചാണ് താരം ആരാധകരെ സന്തോഷിപ്പിച്ചിരിക്കുന്നത്. അമ്മൂമ്മയും അടുത്തുനിന്ന് പാലില്‍ നിന്ന് വെണ്ണ കടഞ്ഞെടുക്കാന്‍ പഠിക്കുന്ന താരത്തെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. 

പാലില്‍ നിന്ന് ബ്ലെന്‍ഡര്‍ ഉപയോഗിച്ച് വെണ്ണ വേര്‍തിരിച്ചെടുക്കുകയാണ് ഇവര്‍. വെണ്ണ കടയാന്‍ പഠിക്കുകയാണ് എന്ന് കുറിച്ചുകൊണ്ടാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഹാഷ്ടാഗില്‍ റെസിപ്പിക്ക് ക്രെഡിറ്റ് അമ്മൂമ്മയ്ക്ക് നല്‍കിയപ്പോള്‍ അമ്മ ബോസ് ആണെന്നാണ് താരം കുറിച്ചത്. 

കൊറോണയെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാരിച്ചിരിക്കുന്നതിനാല്‍ വീട്ടില്‍ തന്നെ സമയം ചിലവിടുകയാണ് താരം. കഴിഞ്ഞ ദിവസം ദി റിയല്‍ മാന്‍ ചലഞ്ചിലും താരം പങ്കെടുത്തിരുന്നു. തറതുടച്ചും ചെടികള്‍ നനച്ചും ചായയുണ്ടാക്കിയുമൊക്കെയാണ് ട്വിറ്ററില്‍ തരംഗമായ ചലഞ്ചില്‍ താരം പങ്കെടുത്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

ധർമ്മടത്ത് മൂന്നാമൂഴം തേടി : പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

SCROLL FOR NEXT