Entertainment

വെബ് സീരീസിലൂടെ ഒടിടി അരങ്ങേറ്റത്തിന് ഫഹദും സൂര്യയും? മണിരത്‌നത്തിന്റെ 'നവരസ' സംവിധാനം ചെയ്യുന്നത് ഒന്‍പത് പേര്‍ 

നടന്മാരായ അരവിന്ദ് സാമിയും സിദ്ധാര്‍ത്ഥും ആദ്യമായി സംവിധായകരാകുന്നതും നവരസയുടെ പ്രത്യേകതയാണ്

സമകാലിക മലയാളം ഡെസ്ക്

സിനിമാതാരങ്ങളായ ഫഹദ് ഫാസിലും സൂര്യയും വെബ് സീരീസില്‍ അരങ്ങേറ്റം കുറിക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍. പ്രമുഖ സംവിധായകന്‍ മണിരത്‌നം നിര്‍മ്മിക്കുന്ന വെബ് സീരീസില്‍ ഇരുവരും അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാര്‍ത്ത സത്യമാണെങ്കില്‍ ഇരുവരും ഇതിലൂടെ ആദ്യമായി

ഇതുപോലെ മനസാക്ഷി വേണ്ട ആര്‍ക്കോ... എല്ലാ സഹായങ്ങളുടെ മറവിലും അയാള്‍ സഹായിക്കുന്ന ഈ ആര്‍ക്കോ ആളുകളില്ലെ അവര്‍ ആരാണെന്ന് താങ്കള്‍ക്ക് അറിയുമോ സുഹൃത്തേ ഒടിടി രംഗത്തേക്കും കടക്കും.

മണിരത്‌നത്തിന്റെ 'നവരസ' എന്ന വെബ് സീരീസിനായി ഫഹദിനെയും സൂര്യയെയും സമീപിച്ചതായാണ് വിവരം. ഒടിടി ചരിത്രത്തിലെ തന്നെ വലിയ താരനിരയുമായാണ് സീരീസ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വ്യത്യസ്ത ഭാഗങ്ങളായി ഒരുക്കുന്ന ഈ സീരീസ് ഒന്‍പത് പേരാണ് സംവിധാനം ചെയ്യുന്നത്. 

നടന്മാരായ അരവിന്ദ് സാമിയും സിദ്ധാര്‍ത്ഥും ആദ്യമായി സംവിധായകരാകുന്നതും നവരസയുടെ പ്രത്യേകതയാണ്. ഇവര്‍ക്കുപുറമേ സുധാ കൊങ്ങറ, ജയേന്ദ്ര, ഗൗതം മേനോന്‍, ബിജോയ് നമ്പ്യാര്‍, കാര്‍ത്തിക് നരേന്‍, കെ വി ആനന്ദ് എന്നിവരാണ് മറ്റ് സംവിധായകര്‍. അതേസമയം മണിരത്‌നം ഏതെങ്കിലും ഭാഗം സംവിധാനം ചെയ്യുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT