Entertainment

വെയിലത്ത് ഉണങ്ങാനിട്ടിരുന്ന സിനിമ ഉണങ്ങിക്കിട്ടി: ഒരു സിനിമാക്കാരന്‍ വരുന്നു; ട്രെയിലര്‍ വീഡിയോ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പെരുന്നാളിന് തീയേറ്ററിലെത്താന്‍ വിനീത് ശ്രീനിവാസന്റെ 'ഒരു സിനിമാക്കാരന്‍' ഒരുങ്ങുകയാണ്. 'ഒരു സിനിമാക്കരന്റെ' ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന 'ഒരു സിനിമാക്കാരന്‍' സിനിമാക്കാരനാകാനുള്ള ഒരു ചെറുപ്പക്കാരന്റെ മോഹവും അവന്റെ പ്രണയവും അടങ്ങിയതാണ്.


ഒരോരുത്തര്‍ക്കും ഓരോ മോഹങ്ങളാണ്, പ്രതീക്ഷകളാണ്. മകനെ പ്രഘോഷകനാക്കണമെന്ന മോഹം പിതാവിന്, മകനാണെങ്കില്‍ സിനിമാക്കാരനായാല്‍ മതി. ഈ സംഘര്‍ഷവും ഒരു പ്രണയം പച്ചപിടിപ്പിക്കാനുള്ള തത്രപ്പാടും ഈ സിനിമയിലുണ്ട്. വിനീത് ശ്രീനിവാസനുപുറമെ രജിഷ വിജയന്‍, അനുശ്രീ, വിജയ് ബാബു, ലാല്‍, രണ്‍ജി പണിക്കര്‍ തുടങ്ങിയവരുമുണ്ട്. എല്‍ജെ പ്രൊഡക്ഷന്‍സാണ് വിതരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം