Entertainment

വെളിപാടിന്റെ പുസ്തകം; ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

മോഹന്‍ലാല്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ തന്റെ ആദ്യ ലാല്‍ജോസ് ചിത്രത്തിന്റെ പോസ്റ്റര്‍ പ്രേക്ഷകരുമായി പങ്കുവെച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍ പ്രധാനകഥാപാത്രമാകുന്ന വെളിപാടിന്റെ പുസ്തകത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. മോഹന്‍ലാല്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ തന്റെ ആദ്യ ലാല്‍ജോസ് ചിത്രത്തിന്റെ പോസ്റ്റര്‍ പ്രേക്ഷകരുമായി പങ്കുവെച്ചത്. ലാല്‍ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രമാണിത്. 

ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്റ തിരക്കഥ എഴുതിയിരിക്കുന്നത്. ലാല്‍ജോസിന്റെ ചാന്തുപൊട്ടിന്റെയും സ്പാനിഷ് മസാലയുടെയും തിരക്കഥയൊരുക്കിയതും ബെന്നി പി നായരമ്പലമാണ്. മോഹന്‍ലാല്‍അന്‍വര്‍ റഷീദ് ഹിറ്റ് ചിത്രം ഛോട്ടാമുംബൈയുടെ തിരക്കഥയും ഇദ്ദേഹത്തിന്റേതായിരുന്നു.

കോളേജ് പ്രിന്‍സിപ്പള്‍ പ്രൊഫസര്‍ മൈക്കള്‍ ഇടിക്കുളയായാണ് ചിത്രത്തില്‍ മോഹന്‍ലാലെത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അങ്കമാലി ഡയറീസിലെ അന്ന രേഷ്മയാണ് ചിത്രത്തിലെ നായിക. അനൂപ് മേനോന്‍, സിദ്ദിഖ്, സലീംകുമാര്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു