Entertainment

വെള്ളവസ്ത്രമണിഞ്ഞ് കൈയുയര്‍ത്തി വീശി മമ്മൂക്ക: യാത്രയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ(വൈഎസ്ആര്‍) ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് താരം പ്രധാന വേഷത്തിലെത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മെഗാസ്റ്റാര്‍ മമ്മൂട്ടി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായെത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. തെലുങ്കരുടെ പരമ്പരാഗതമായ രീതിയിലുള്ള വെള്ള വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന മമ്മൂക്കയുടെ ചിത്രം കണ്ട് ആരാധകരെല്ലാം ഏറെ ആവേശത്തിലാണ്. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ(വൈഎസ്ആര്‍) ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് താരം പ്രധാന വേഷത്തിലെത്തുന്നത്.

യാത്ര എന്ന് പേരിട്ടിരിക്കുന്ന സിനിമ തെലുങ്കിലാണ് നിര്‍മ്മിക്കുന്നത്. അധികാരത്തിലിരിക്കെ ഒരു ഹെലികോപ്റ്റര്‍ അപകടത്തിലാണ് വൈഎസ്ആര്‍ മരിച്ചത്. 2004 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച വൈഎസ്ആറിന്റെ 147 കിലോമീറ്റര്‍ പദയാത്ര ഇതിവൃത്തമാക്കിയെടുക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് മാഹി വി രാഘവ് ആണ്. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മന്ത്രിയായി മമ്മൂട്ടി അഭിനയിച്ചിരുന്നെങ്കിലും ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രിയാവുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രില്‍ ഒന്‍പതിന് ആരംഭിക്കുമെന്നാണ് വിവരം. ഇന്ന് പുറത്തിറക്കിയ പോസ്റ്റര്‍ മമ്മൂട്ടിയും തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

രാമനും രാവണനും ബദലായി മെസിയും റൊണാൾഡോയും; ഒറ്റപ്പാലത്തെ പാവക്കൂത്ത് പന്തലിൽ പന്തുരുളുന്നു

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് 200 രൂപ കുറഞ്ഞു

കിടക്കയിൽ നിന്ന് മാറിയാൽ ഭയം, മടിയെന്ന് വിളിച്ച് തള്ളരുത്; എന്താണ് 'ക്ലിനോമാനിയ'?

SCROLL FOR NEXT