Entertainment

'വെള്ള'വുമായി ജയസൂര്യ ; ഒപ്പം പ്രജേഷ് സെന്നും ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ക്യാപ്റ്റന്‍ സിനിമയുടെ വിജയത്തിന് പിന്നാലെ, ജയസൂര്യയും പ്രജേഷ് സെന്നും വീണ്ടും ഒന്നിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ നായകന്‍ വിപി സത്യന്റെ കഥ പറഞ്ഞ ക്യാപ്റ്റന്‍ സിനിമയുടെ വിജയത്തിന് പിന്നാലെ, ജയസൂര്യയും പ്രജേഷ് സെന്നും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. 

വെള്ളം എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ കഥയും സംവിധായകന്‍ പ്രജേഷ് സെന്നാണ്. സംവിധായകന്‍ പ്രജേഷ് സെന്‍ ഫെയ്‌സ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. 

ക്യാപ്റ്റന്‍ എന്ന ചിത്രത്തില്‍ ജയസൂര്യയുടെ വേഷം ഏറെ പ്രേക്ഷ്‌ക പ്രതീതി നേടിയിരുന്നു. ചിത്രം ഇറങ്ങി ഒരു വര്‍ഷമാകുമ്പോഴാണ് ഇരുവരും വീണ്ടും ഒരുമിക്കുന്ന വാര്‍ത്തയെത്തുന്നത്. നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ചിത്രം റോക്ക്റ്ററി: ദി നമ്പി എഫക്റ്റിന്റെ സഹ സംവിധായകനുമാണ് പ്രജേഷ് സെന്‍. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുവാറ്റ കൊലപാതകം: തലയ്ക്കടിച്ച് തലച്ചോറിൽ രക്തസ്രാവമുണ്ടാക്കി, അബോധാവസ്ഥയിലായപ്പോൾ ശ്വാസംമുട്ടിച്ചു; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

'അനുപമ രണ്ട് കൊല്ലം മൗനം പാലിച്ചത് അവരെ ഭയന്ന്; ധ്രുവിന്റെ അമ്മ മനോരോഗ വിദഗ്ധ, മകനെ ചികിത്സിക്കണം!'

ബിപി കൂടിയോ, എങ്ങനെ മനസ്സിലാക്കാം?; ശരീരം നൽകുന്ന സൂചനകൾ അവഗണിക്കരുത്

മലയാളികള്‍ കൂടുതല്‍ പണം പാഴാക്കുന്നത് എവിടെ?; എങ്ങനെ രക്ഷപ്പെടാം?

ദിവസവും കഴിക്കേണ്ട 5 ഫൈബർ റിച്ച് ഭക്ഷണങ്ങൾ, ദഹനം മുതൽ ഹൃദയാരോഗ്യം വരെ