Entertainment

വെള്ളേപ്പം ചുട്ട് റോമ; തിരിച്ചുവരവ് മൂന്ന് വർഷത്തിന് ശേഷം; വിഡിയോ

മൂന്ന് വർഷങ്ങൾക്കുശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്

Author : സമകാലിക മലയാളം ഡെസ്ക്

രുകാലത്ത് മലയാളത്തിലെ മുൻനിര നടിയായിരുന്നു റോമ. നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഭാ​ഗമായ താരം കുറച്ചുവർഷങ്ങളായി അകന്നു നിൽക്കുകയാണ്. മൂന്ന് വർഷങ്ങൾക്കുശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. നവാഗതനായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന സിനിമയിലൂടെയാണ് താരം വരുന്നത്. സിനിമയുടെ ലൊക്കേഷനിലെ രസകരമായ നിമിഷങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മേക്കിങ് വിഡിയോയും പുറത്തുവന്നു.

റോമയുടെ ഡാൻസും കളിചിരിയുമെല്ലാം വിഡിയോയിൽ കാണാം. ചുരിദാറ് ധരിച്ച് നാടൻ ലുക്കിലാണ് റോമ എത്തുന്നത്. റോമയെ കൂടാതെ അക്ഷയ് രാധാകൃഷ്ണൻ ,നൂറിൻ ഷെരിഫ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാകുന്നത്. ചിത്രത്തില്‍ അക്ഷയ്‌യുടെ സഹോദരിയായിട്ടാണ് റോമ എത്തുന്നു.

ഷൈൻ ടോം ചാക്കോ, കൈലാഷ്, സാജിദ് യഹിയ, വൈശാഖ്  രാജൻ, ഫായിഎം, ശ്രീജിത്ത്‌ രവി, അലീന, ക്ഷമ എന്നിവർ മറ്റ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ സംഗീതം വർഷങ്ങൾക്ക് ശേഷം എസ് പി വെങ്കിടേഷ് നിർവഹിക്കുന്നു. രഞ്ജിത്ത് ടച്ച്റിവർ എഡിറ്റിങ്ങും ശിഹാബ് ഓങ്ങല്ലൂർ ക്യാമറെയും കൈകാര്യം ചെയ്യുന്നു. ജിൻസ് തോമസ് ദ്വാരക് ഉദയ്ശങ്കർ  എന്നിവരാണ് നിർമാണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT