Entertainment

'വേദനയോടെ കഴിഞ്ഞിരുന്ന കുറെ നാളുകൾ', നഷ്ടപ്പെട്ട എല്ലാ പിറന്നാൾ ഒത്തുചേരലുകളും ഈ കൂടിച്ചേരലിൽ തിരിച്ച് കിട്ടി; വിധു പ്രതാപ്

നമ്മൾ സ്നേഹിക്കുന്ന, നമ്മളെ സ്നേഹിക്കുന്ന ആളുകളെ ഇങ്ങനെ ചേർത്ത് പിടിക്കാൻ കഴിയുന്നതല്ലേ ഏറ്റവും വിലമതിക്കാൻ ആവാത്തത് എന്ന് കുറിച്ചുകൊണ്ടാണ് വിധു സന്തോഷചിത്രം പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഷ്ടപ്പെട്ട എല്ലാ പിറന്നാൾ ഒത്തുചേരലുകളും അമ്മയുടെ പിറന്നാളിന് തിരിച്ചുപിടിച്ച സന്തോഷം പങ്കുവച്ചിരിക്കുകയാണ് ​ഗായകൻ വിധു പ്രതാപ്. മൂന്നാഴ്ചകൾക്കു മുൻപായിരുന്നു വിധുവിന്റെ  അച്ഛന്റെ പിറന്നാൾ. അമേരിക്കയിൽ നിന്നെത്തി ക്വാറന്റീനിൽ കഴിയുന്നതിനിടയിലായിരുന്നു അനന്തിരവൾ അമ്പുവിന്റെ പിറന്നാൾ ആയിരുന്നു. ആശങ്കയോടെയും വേദനയുടെയും കുറേ നാളുകൾക്ക് ശേഷം അമ്മയുടെ പിറന്നാൾ ദിനത്തിൽ എല്ലാ ആഘോങ്ങളും ഒന്നിച്ചാക്കി എന്നാണ് വിധു പറയുന്നത്.

"നമ്മൾ സ്നേഹിക്കുന്ന, നമ്മളെ സ്നേഹിക്കുന്ന ആളുകളെ ഇങ്ങനെ ചേർത്ത് പിടിക്കാൻ കഴിയുന്നതല്ലേ ഏറ്റവും വിലമതിക്കാൻ ആവാത്തത്", എന്ന് കുറിച്ചുകൊണ്ടാണ് വിധു സന്തോഷചിത്രം പങ്കുവച്ചിരിക്കുന്നത്.

"മൂന്നാഴ്ച്ച മുന്നെയായിരുന്നു അച്ഛന്റെ പിറന്നാൾ, USഇൽ നിന്നും തിരിച്ചെത്തി ക്വാറന്റീനിൽ കഴിയുമ്പോൾ ആയിരുന്നു എന്റെ നീസ് അമ്പുവിന്റെ പിറന്നാൾ. ആശങ്കയോടെ, വേദനയോടെ കഴിഞ്ഞിരുന്ന കുറെ നാളുകൾ. ഇന്ന്, അമ്മയുടെ പിറന്നാളാണ് . നഷ്ടപ്പെട്ട എല്ലാ പിറന്നാൾ ഒത്തുചേരലുകളും ഇന്നത്തെ ഈ കൂടിച്ചേരലിൽ ഞങ്ങൾക്ക് തിരിച്ച് കിട്ടി. നമ്മൾ സ്നേഹിക്കുന്ന, നമ്മളെ സ്നേഹിക്കുന്ന ആളുകളെ ഇങ്ങനെ ചേർത്ത് പിടിക്കാൻ കഴിയുന്നതല്ലേ ഏറ്റവും വിലമതിക്കാൻ ആവാത്തത്. എല്ലാവർക്കും അതിന് സാധിക്കട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു", ചിത്രത്തോടൊപ്പം വിധു കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT