Entertainment

വേദിയിലെത്തിയത് കച്ചേരിക്ക്: പാടിയത് സിനിമാഗാനം, കയ്യടി നേടി സിദ്ധ് ശ്രീറാം, വീഡിയോ

ഒരു കച്ചേരിക്കെത്തിയപ്പോള്‍ ഇഷ്‌കിലെ ഈ മനോഹര ഗാനം വീണ്ടും ആലപിക്കുന്ന സിദ്ധിന്റെ വീഡിയോ ആണ് വൈറലാകുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

സിദ്ധ് ശ്രീറാം എന്ന ചെറുപ്പക്കാരനായ ഗായകനെ അറിയാത്തവര്‍ ചുരുക്കമാണ്. വളരെപ്പെട്ടാന്നാണ് ഈ യുവാവ് പ്രേക്ഷകമനസില്‍ ഇടം നേടിയത്. മറു വാര്‍ത്തൈ പേസാതെ, വിസിരി, ഇങ്കേം ഇങ്കേം കവലെ.. തുടങ്ങി സിദ്ധിന്റെ ശബ്ദത്തില്‍ പിറന്ന ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ്. മലയാളത്തിലും സിദ്ധ് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 

ഷെയിന്‍ നിഗമും ആന്‍ ശീതളും നായികാനായകന്മാരായെത്തിയ ഇഷ്‌ക്കിലെ 'പറയുവാന്‍ ഇതാദ്യമായി' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് സിദ്ധ് ശ്രീറാം ആണ്. ഇത് മലയാളത്തില്‍ ഈയിടെ ഇറങ്ങിയതില്‍ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു എന്നതില്‍ സംശയമില്ല. 

ഇപ്പോഴിതാ ഒരു കച്ചേരിക്കെത്തിയപ്പോള്‍ ഇഷ്‌കിലെ ഈ മനോഹര ഗാനം വീണ്ടും ആലപിക്കുന്ന സിദ്ധിന്റെ വീഡിയോ ആണ് വൈറലാകുന്നത്. കച്ചേരിക്കൊടുവില്‍ കാണികളുടെ ആഗ്രഹ പ്രകരമാണ് സിദ്ധ് 'പറയുവാന്‍ ഇതാദ്യമായി...' എന്ന ഗാനം ആലപിച്ചത്. 

2013ല്‍ പുറത്തിറങ്ങിയ കടല്‍ എന്ന ചിത്രത്തിനായി എ.ആര്‍ റഹ്മാന്‍ ഒരുക്കിയ അടിയേ എന്ന ഗാനം ആലപിച്ചാണ് സിദ്ധ് പിന്നണി ഗാനരംഗത്തേക്കെത്തുന്നത്.. പിന്നീട് 2015ല്‍ പുറത്തിറങ്ങിയ വിക്രം ചിത്രം 'ഐ'യിലെ 'എന്നോട് നീ ഇരുന്താല്‍' എന്ന ഗാനമാണ് സിദ്ധിന് ബ്രേക്ക് ആവുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍