Entertainment

വൈറസ് ബാധിക്കാത്ത പ്രണയം! ഐസൊലേഷൻ കാലത്ത് പ്രണയിനിയെ സ്വന്തമാക്കി ​ഗായിക 

മൂന്ന് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹനിശ്ചയം

Author : സമകാലിക മലയാളം ഡെസ്ക്

സ്വവർഗാനുരാഗം തുറന്നു പറഞ്ഞ ഗായികയും എക്സ് ഫാക്ടർ താരവുമായ സാറാ ആൾട്ടോ വിവാഹിതയായി. നീണ്ട നാളായുള്ള പങ്കാളി മേരി സോപാനനുമായുള്ള വിവാഹക്കാര്യം സാറാ പുറത്തുവിട്ടു. മൂന്ന് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹനിശ്ചയം.

ഈ വര്‍ഷം വിവാഹം നടത്താന്‍ ഇവര്‍ നേരത്തെ നിശ്ചയിച്ചിരുന്നതാണ്. എന്നാലിപ്പോള്‍ കോവിഡ് വ്യാപനം കാരണം സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദേശമുള്ളതിനാല്‍ ആഘോഷമായിട്ടുള്ള വിവാഹം വേണ്ടെന്നുവച്ച് ഇരുവരും രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സാറയും മേരിയും കൂടാതെ മറ്റാരും ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. രജിസ്റ്റര്‍ ഓഫീസില്‍ പോയി വിവാഹം നടത്തി മടങ്ങുകയായിരുന്നു ഇരുവരും.

ഫിൻലാൻഡിലെ ഹെൽസിങ്കിയിൽ വച്ചാണ് ചടങ്ങ് നടത്തിയത്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന്‌ നേരത്തെ നടത്താനുദ്ദേശിച്ച വിവാഹം മാറ്റി വയ്ക്കുകയായിരുന്നു. ഇരുവരുടെയും സംയുക്ത പ്രസ്താവനയിലാണ് വിവാഹം നടന്ന കാര്യം വെളിപ്പെടുത്തിയത്. എന്തായാലും കോവിഡ് കഴിയുന്നതും വലിയൊരു ചടങ്ങു ഏവർക്കും വേണ്ടി നടത്തുമെന്ന് ഇവർ അറിയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

SCROLL FOR NEXT