Entertainment

വൻകുടലിൽ അണുബാധ; നടൻ ഇർഫാൻ ഖാൻ ഐസിയുവിൽ

വൻകുടലിൽ അണുബാധ; നടൻ ഇർഫാൻ ഖാൻ ഐസിയുവിൽ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അണുബാധയെ തുടർന്ന് നടന്‍ ഇര്‍ഫാന്‍ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

'വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് ഇര്‍ഫാന്‍ ഖാനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന വാര്‍ത്ത ശരിയാണ്. അദ്ദേഹം ഡോക്ടറുടെ നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ കരുത്തും ധൈര്യവും ഇതുവരെ പോരാടാന്‍ സഹായിച്ചു. ഇച്ഛാ ശക്തിയിലൂടെയും അഭ്യുദയകാംക്ഷികളുടെ പ്രാര്‍ഥനയിലൂടെയും അദ്ദേഹം വേഗം സുഖം പ്രാപിക്കും'- അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 

2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സയും നടത്തി. ഈ ആഴ്ച ആദ്യമാണ് ഇര്‍ഫാന്റെ അമ്മ സയീദ ബീഗം മരിച്ചത്. ലോക്കഡൗണിനെ തുടര്‍ന്ന് ജയ്പൂരില്‍ നടന്ന ശവ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഭാര്യ സുതപ സിക്ദര്‍, മക്കളായ ബബില്‍, അയാന്‍  എന്നിവര്‍ക്കൊപ്പം മുംബൈയിലാണ് ഇര്‍ഫാന്‍ ഖാൻ താമസിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT