Entertainment

ശരണ്യ നടന്നു തുടങ്ങി, നിറചിരിയുമായി; നന്ദി പറഞ്ഞ് നടിയുടെ അമ്മ, വിഡിയോ 

ശസ്ത്രക്രിയയ്ക്ക് ശേഷം ഫിസിയോതെറാപ്പി ചെയ്തുവരികയാണ് ശരണ്യ

സമകാലിക മലയാളം ഡെസ്ക്

കാൻസർ ബാധിച്ച് ഏറെ ഗുരുതരാവസ്ഥയിലായിരുന്ന നടി ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്ന വിഡിയോ പുറത്തുവന്നു. താരത്തിന്റെ ആരോഗ്യം ഏറെ മെച്ചപ്പെട്ടെന്നാണ് വിഡിയോയിൽ ശരണ്യയുടെ അമ്മ പറയുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഫിസിയോതെറാപ്പി ചെയ്തുവരികയാണ് ശരണ്യ. 

മാസങ്ങളായി കിടപ്പിലായിരുന്ന താരം ഇപ്പോൾ തനിയെ നടക്കാൻ തുടങ്ങി. നിറചിരിയോടെയാണ് ശരണ്യയെ വിഡിയോയിൽ കാണാൻ കഴിയുക. ആറുവർഷം മുമ്പാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ ബാധിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷത്തിനിടെ ഏഴ് ശസ്ത്രക്രിയകളാണ് ശരണ്യയ്ക്കായി ചികിത്സയുടെ ഭാഗമായി നടന്നത്. തുടർ ശസ്ത്രക്രിയകളുടെ ഭാഗമായി ഒരുഭാഗം തളർന്ന അവസ്ഥയിലായിരുന്നു. സോഷ്യൽ മീഡിയയിലൂടെ നടിയുടെ അവസ്ഥ അറിഞ്ഞ് പലരും സഹായിച്ചെന്ന് അമ്മ ​ഗീത പറയുന്നു. സിനിമ-ടീവി രം​ഗത്തെ പലരും സഹായം നൽകിയെന്നും നടി സീമ ജി നായരാണ് ആദ്യഘട്ടം മുതൽ ഒപ്പമുള്ളതെന്നും അമ്മ പറഞ്ഞു.

‘ഫിസിയോതെറാപ്പിക്ക് വേണ്ടി ആദ്യമൊക്കെ ഇങ്ങോട്ട് കൊണ്ട് വരുമ്പോൾ ട്രോളിയിൽ ഒരനക്കവും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ഇപ്പോൾ നടക്കാനും സംസാരിക്കാനും സാധിക്കുന്നു. ഹോസ്പിറ്റലിൽ നിന്ന് ലഭിച്ച ചികിത്സക്കും ആശ്വാസത്തിനും ദൈവത്തോട് നന്ദി.’എല്ലാവരുടെയും പ്രാർഥനയ്ക്കും സഹായത്തിനും ഗീത നന്ദി പറയുന്നു.

ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ ടെലിവിഷന്‍ സീരയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12 എന്നിവ പ്രധാനചിത്രങ്ങള്‍. ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT