Entertainment

ശരീരഭാരം കുറയ്ക്കുന്നതിന് മുമ്പുള്ള പ്രാങ്ക് വിഡിയോയുമായി സാറാ അലി ഖാന്‍; അന്നും ക്യൂട്ട് തന്നെയെന്ന് ആരാധകര്‍

ശരീരഭാരം കുറയ്ക്കുന്നതിന് മുമ്പുള്ള ഈ വിഡിയോയില്‍ സാറ വളരെ ക്യൂട്ട് ആയിരിക്കുന്നെന്നാണ് ആരാധകര്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ബോളിവുഡ് യുവതാരങ്ങളില്‍ ഒരാളാണ് നടി സാറാ അലി ഖാന്‍. രസകരമായ വിഡിയോകളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരം ഇപ്പോള്‍ പങ്കുവച്ചിട്ടുള്ള വിഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുള്ളത്.

സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ ഒരു വിമാനയാത്രയ്ക്കിടെ പകര്‍ത്തിയ പ്രാങ്ക് വിഡിയോയാണ് താരം പങ്കുവച്ചത്. ത്രോബാക്ക് വിഡിയോയാണ് ഇത്. ശരീരഭാരം കുറയ്ക്കുന്നതിന് മുമ്പുള്ള ഈ വിഡിയോയില്‍ സാറ വളരെ ക്യൂട്ട് ആയിരിക്കുന്നെന്നാണ് ആരാധകര്‍ പറയുന്നത്.

സുഹൃത്തുക്കളെല്ലാം ഉറങ്ങുന്നതിനിടെ സാറ പകര്‍ത്തിയ ഒരു വിഡിയോയാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രാങ്ക് വിഡിയോ കണ്ട് രസിക്കുക മാത്രമല്ല സാറയെ ശരീരഭാരം കുറച്ചതിന് ആരാധകര്‍ അഭിനന്ദിക്കുന്നുമുണ്ട്. 2018ല്‍ കേദര്‍നാഥ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പാണ് സാറ ശരീരഭാരം കുറച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം