Entertainment

ശാരീരികം, മാനസികം പിന്നെ...; പ്രണയം സംഭവിക്കുന്നത് ഇങ്ങനെയത്രെ.., വീഡിയോ

ത്രില്ലറായി ഒരുക്കുന്ന ചിത്രം 36 മണിക്കൂര്‍ കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

ജു വര്‍ഗീസിനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'കമല'യുടെ രണ്ടാമത്തെ ട്രെയ്‌ലര്‍ പുറത്ത്. ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ചിത്രത്തെക്കുറിച്ച് ഒരു ഏകദേശരൂപം തുറന്ന് കാട്ടുന്നുണ്ട്. 

അജു വര്‍ഗീസിന്റെ ഇതുവരെ കണ്ടതില്‍ നിന്ന് ഏറെ വ്യത്യസ്തമായൊരു അഭിനയപ്പകര്‍ച്ചയാണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ത്രില്ലറായി ഒരുക്കുന്ന ചിത്രം 36 മണിക്കൂര്‍ കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്. 

സഫര്‍ എന്ന കഥാപാത്രമായാണ് അജു ചിത്രത്തില്‍ എത്തുന്നത്. രഞ്ജിത്ത് ശങ്കറിനൊപ്പം അജു ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. സുസുധി വാത്മീകം, പുണ്യാളന്‍ അഗര്‍ബത്തീസ്, രാമന്റെ ഏദന്‍ തോട്ടം,  പ്രേതം തുടങ്ങിയ രഞ്ജിത്ത് ശങ്കര്‍ ചിത്രങ്ങളില്‍ അജു അഭിനയിച്ചിട്ടുണ്ട്. 

ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ഷെഹ്നാദ് ജലാല്‍ ആണ്. രുഹാനി ശര്‍മ, അനൂപ് മേനോന്‍, ബിജു സോപാനം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്