Entertainment

ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും വേര്‍പിരിയുന്നു! ഞാന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞാല്‍ പോലും വിശ്വസിക്കരുതെന്ന് അമ്മയോട് താരം

ശിൽപയുടെ അമ്മയ്ക്ക് നടനും സംവിധായകനുമായ അനുരാഗ് ബസു അയച്ച ഒരു സന്ദേശമാണ് ഇപ്പോൾ ഈ വാർത്തയ്ക്ക് കാരണം

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം ശില്‍പ ഷെട്ടി ഭര്‍ത്താവ് രാജ് കുന്ദ്രയുമായി വേര്‍പിരിയുകയാണെന്ന വാര്‍ത്തയാണ് ​ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്. സമൂഹമാധ്യമങ്ങളിലടക്കം ഒന്നിച്ച് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ഇരുവര്‍ക്കുമിടയില്‍ എന്ത് സംഭവിച്ചെന്ന അമ്പരപ്പായിരുന്നു ആരാധകര്‍ക്കേറെയും. ഈ വാര്‍ത്തയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം നടനും സംവിധായകനുമായ അനുരാഗ് ബസുവാണെന്നറിഞ്ഞതും കൂടുതല്‍ പേര്‍ നെറ്റിചുളിച്ചു. ശില്‍പയുടെ അമ്മയ്ക്ക് അനുരാഗ് അയച്ച ഒരു സന്ദേശമാണ് ഇപ്പോള്‍ ഇത്തരത്തിലൊരു തലക്കെട്ടിന് കാരണമായത്.

ഒരു സ്വകാര്യ ചാനലിലെ ഡാൻസ് റിയ‌ാലിറ്റി ഷോയിൽ വിധികർത്താക്കളായ അടുത്ത സുഹൃത്തുക്കളാണ്  അനുരാ​ഗും ശില്‍പയും. പരിപാടിക്കിടയിലെ ഇടവേള സമയത്ത് ശിൽപയുടെ ഫോൺ കൈയ്യിൽ കിട്ടിയ തക്കത്തിനാണ് അനുരാ​ഗിന്റെ തമാശ. ഭര്‍ത്താവ് രാജ് കുന്ദ്രയുമായി വഴക്കുണ്ടായെന്നും ഉടനെ വിവാഹമോചിതയാകുകയാണ് എന്നുമായിരുന്നു ശിൽപയുടെ അമ്മയ്ക്ക് അനുരാ​ഗ് അയച്ച സന്ദേശത്തിന്റെ ഉള്ളടക്കം. ഒടുവിൽ ഇതറിഞ്ഞ ശിൽപ വളരെയധികം പരിഭ്രാന്തയാകുകയായിരുന്നു. ഉടനെ അനുരാ​ഗിൽ നിന്ന് ഫോൺ പിടിച്ചുവാങ്ങി അമ്മയെ വിളിക്കുകയായിരുന്നു താരം. 

പേടിക്കാനൊന്നുമില്ലെന്ന് പറഞ്ഞ് അമ്മ‌യോട് നടന്ന കാര്യങ്ങൾ വിശദീകരിച്ച ശിൽപ ഒടുവിൽ അമ്മയ്ക്കായി ഒരു ഉപദേശവും നൽകി. ഗര്‍ഭിണിയാണെന്നോ വിവാഹമോചനം നേടുകയാണെന്നോ പറഞ്ഞുള്ള സന്ദേശങ്ങൾ ഞാൻ നേരിട്ടുവന്ന് പറയുന്നതുവരെ ഒരിക്കലും വിശ്വസിക്കരുതെന്നായിരുന്നു താരത്തിന്റെ ഉപദേശം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT