Entertainment

'ശ്യാം പുഷ്കരന്റെ ക്യാമറാമാനാകാൻ കാത്തിരിക്കുകയായിരുന്നു, ഒരുപാട് നാളായുള്ള ആ​ഗ്രഹം'; ആഷിഖ് അബു

റിമ കല്ലിങ്കൽ നായികയായി എത്തുന്ന ഹാ​ഗറിലാണ് ആഷിഖ് ക്യാമറാമാൻ ആകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സംവിധായകൻ, നടൻ, നിർമാതാവ് അങ്ങനെ ആഷിഖ് അബുവിനെ പല വേഷങ്ങളിൽ നാം കണ്ടിട്ടുണ്ട്. എല്ലാ റോളിലും തിളങ്ങാനും ആഷിഖിനായി. ഇപ്പോൾ ഛായാ​ഗ്രഹണം നിർവഹിക്കാൻ ഒരുങ്ങുകയാണ് താരം. റിമ കല്ലിങ്കൽ നായികയായി എത്തുന്ന ഹാ​ഗറിലാണ് ആഷിഖ് ക്യാമറാമാൻ ആകുന്നത്. താരത്തിന്റെ പ്രഖ്യാപനം ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഇപ്പോൾ ഛായാ​ഗ്രാഹകൻ ആകാനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് ആഷിഖ് അബു.

സിനിമ ഷൂട്ട് ചെയ്യാൻ ഒരുപാട് നാളായി ആ​ഗ്രഹിക്കുന്നു എന്നാണ് ആഷിഖ് പറയുന്നത്."ഒരു സിനിമ ഷൂട്ട് ചെയ്യാന്‍ ഒരുപാടു കാലമായി ആഗ്രഹിക്കുന്നു. ശ്യാം പുഷ്‍കരന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിക്കാമെന്നും കരുതിയിരുന്നു. അതിന് ഇനിയും സമയമെടുത്തേക്കും. അതിനാല്‍ ഈ പ്രതിസന്ധിയുടെ സമയത്ത് ഒന്നു ശ്രമിച്ചുനോക്കാമെന്നു കരുതി"  ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തിൽ ആഷിഖ് അബു പറഞ്ഞു.

മമ്മൂട്ടി നായകനായി എത്തിയ ഉണ്ടയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ഹർഷദാണ് ചിത്രത്തിന്റെ സംവിധായകൻ. ഷറഫുദ്ദീനാണ് നായകനായി എത്തുന്നത്. ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്നാണ് നിർമാണം. ഹര്‍ഷദും രാജേഷ് രവിയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഡി സതീശന് അഗ്നിപരീക്ഷ; സര്‍ക്കാര്‍ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ്, ദീപാദാസ് മുന്‍ഷി ഇന്നെത്തും

കൈ നീട്ടിയപ്പോൾ 'കണ്ട ഭാവം' ഇല്ല! നാണംകെട്ട പെരുമാറ്റം; ദേഷ്യം കൊണ്ട് എംബാപ്പെയുടെ പുറത്തേക്ക് പന്ത് വലിച്ചെറിഞ്ഞ് പരാ​ഗ്വെ ​ഗോളി (വിഡിയോ)

'ഒരൊറ്റ അടിക്ക് തീർക്കാമായിരുന്നു, പക്ഷെ ചർച്ചകൾ ഉള്ളതുകൊണ്ട് ചെയ്യുന്നില്ല'; ഖമേനിയുടെ വിലാപയാത്രയ്ക്കിടെ പ്രകോപനവുമായി ട്രംപ്; ഇറാൻ മറുപടി ഇങ്ങനെ

ഹോര്‍മുസില്‍ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ഇറാന്‍; ചൈന ഉള്‍പ്പെടെ സൗഹൃദ രാജ്യങ്ങള്‍ക്ക് പ്രത്യേക ഇളവ്

'പാര്‍ട്ടിക്കു വേണ്ടി പോരാടിയവരെ ഒഴിവാക്കി, തന്നിഷ്ടപ്രകാരം സ്വന്തം ആളുകളെ തിരുകി കയറ്റി'; സ്റ്റാഫ് നിയമനത്തില്‍ ലീഗ് മന്ത്രിമാര്‍ക്കെതിരെ എംഎസ്എഫ് പ്രമേയം