Entertainment

ശ്യാമപ്രസാദിന്റെ പുതിയ ചിത്രം സാറാ ജോസഫിന്റെ ആളോഹരി ആനന്ദം; മമ്മൂട്ടി നായകന്‍

ഓരേ കടല്‍ എന്ന ചിത്രത്തിന് ശേഷം വീണ്ടും മമ്മൂട്ടി ചിത്രവുമായി ശ്യാമപ്രസാദ് - സാറാജോസഫിന്റെ ആളോഹരി ആനന്ദം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംവിധായകന്‍ ശ്യാമപ്രസാദ് അടുത്തതായി ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകന്‍. എഴുത്തുകാരി സാറാ ജോസഫിന്റെ ആളോഹരി ആനന്ദം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം.

െ്രെകസ്തവ ജീവിത പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. വ്യത്യസ്ത തലത്തിലുള്ള ആണ്‍പെണ്‍ ബന്ധങ്ങളെ കുറിച്ചാണ് കഥ. വിവാഹിതയായ ഒരു സ്വവര്‍ഗാനുരാഗിയും അവരുടെ ജീവിതവും ആ ജീവിതം സമൂഹത്തില്‍ പ്രതിഫലിപ്പിക്കുന്ന ചലനങ്ങളും സിനിമ കൈകാര്യം ചെയ്യുന്നു.

ശ്യാമപ്രസാദിന്റെ മകന്‍ വിഷ്ണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ ശ്യാമപ്രസാദും മമ്മൂട്ടിയും ഒന്നിച്ചത് ഒരേ കടല്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം ചിത്രം നേടിയിരുന്നു. മികച്ച സംഗീത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം ഔസേപ്പച്ചന് ലഭിച്ചതും ചിത്രത്തിലെ സംഗീതത്തിനായിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്