Entertainment

ശ്രീദേവിയുടെ വേഷം ഇനി മാധുരിയുടെ കൈയില്‍; അമ്മയുടെ കഥാപാത്രം ഏറ്റെടുത്തതിന് മാധുരിയോട് നന്ദി പറഞ്ഞ് ജാന്‍വി

25 വര്‍ഷങ്ങള്‍ക്ക് ശേഷം സഞ്ജയ് ദത്തും ശ്രീദേവിയും ഒരുമിക്കുന്ന ചിത്രമായിരുന്നു ഇത്

സമകാലിക മലയാളം ഡെസ്ക്

അമ്മയുടെ ചിത്രം ഏറ്റെടുത്തതിന് മാധുരി ദീക്ഷിതിന് നന്ദി പറഞ്ഞ് ജാന്‍വിയുടെ കുറിപ്പ്. ശ്രീദേവിയെ കേന്ദ്ര കഥാപാത്രമാക്കി കരണ്‍ ജോഹര്‍ നിര്‍മ്മിക്കാനിരുന്ന ചിത്രത്തിലാണ് മാധുരി ദീക്ഷിത് അഭിനയിക്കുന്നത്. അഭിഷേക് വര്‍മ്മനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

അമ്മയുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമായിരുന്നെന്നും ഇതില്‍ ഭാഗമായതിന് മാധുരീജിയോട് അച്ഛനും ഞാനും ഖുശിയും നന്ദി പറയുന്നെന്നും ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ചിത്രത്തിന് ഷിദ്ദത് എന്ന് പേരിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കരണ്‍ ജോഹറിന്റെ പിതാവ് യാഷ് ജോഹറിന്റേതാണ് ചിത്രത്തിന്റെ ആശയം. 25 വര്‍ഷങ്ങള്‍ക്ക് ശേഷം സഞ്ജയ് ദത്തും ശ്രീദേവിയും ഒരുമിക്കുന്ന ചിത്രമായിരുന്നു ഇത്. ഇവരെ കൂടാതെ സൊനാക്ഷി സിന്‍ഹ, വരുണ്‍ ധവാന്‍, ആലിയ ഭട്ട് എന്നിവരും ചിത്രത്തിലുണ്ട്. 

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ശ്രീദേവി സിനിമയിലേക്ക് തിരിച്ചെത്തിയത്. ഇംഗ്ലീഷ് വിംഗ്ലീഷ്, മോം തുടങ്ങിയ ചിത്രങ്ങളിലെ മികച്ച കഥാപാത്രങ്ങളിലൂടെ തന്റെ താരത്തിളക്കം ഊട്ടിഉറപ്പിക്കുമ്പോഴായിരുന്നു താരത്തിന്റെ അകാല മരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT