Entertainment

ശ്രീദേവിയുടേത് അപകടമരണമല്ല, 'എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാന്‍ സാധ്യതയില്ല'; വെളിപ്പെടുത്തലുമായി ഋഷിരാജ് സിങ്‌ 

ഫോറന്‍സിക് വിദഗ്ദ്ധനും ഋഷിരാജ് സിംഗിന്റെ സുഹൃത്തുമായ ഡോ. ഉമാദത്തന്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഋഷിരാജ് സിം​ഗ് തുറന്നുപറഞ്ഞിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച് വീണ്ടും വെളിപ്പെടുത്തല്‍. ദുബായിലെ ഹോട്ടലിലെ കുളിമുറിയില്‍ ബാത് ടബ്ബില്‍ മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ശ്രീദേവിയുടേത് കൊലപാതകമാകാനാണ് സാധ്യതയെന്നാണ് ഡിജിപി ഋഷിരാജ് സിംഗിന്റെ വെളിപ്പെടുത്തല്‍. ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂറിനെയടക്കം സംശയിച്ചിരുന്നെങ്കിലും ഒടുവില്‍ അപകടമരണമാണെന്ന നിലയിൽ അവസാനിപ്പിച്ച കേസ് സംബന്ധിച്ചാണ് പുതിയ വെളിപ്പെടുത്തൽ. ദുബായ് പൊലീസ്  അന്വേഷിച്ച കേസ് ഏറെ വിവാദമായിരുന്നു. 

അടുത്തിടെ അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധനും ഋഷിരാജ് സിംഗിന്റെ സുഹൃത്തുമായ ഡോ. ഉമാദത്തന്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഋഷിരാജ് സിം​ഗ് ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നത്. കേരളകൗമുദി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഈ വെളിപ്പെടുത്തൽ. 

'പ്രസിദ്ധ സിനിമാനടി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ആകാംക്ഷമൂലം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമരണമാവാനാണ് സാധ്യത എന്നദ്ദേഹം പറഞ്ഞു. ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു'. ഋഷിരാജ് സിം​ഗ് ലേഖനത്തില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കും, യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയില്‍

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു,3163 പേർ വിജയിച്ചു;വിജയ ശതമാനം 15.59

'ഇറാൻ ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല, ഈ യുദ്ധം അം​ഗീകരിക്കാൻ കഴിയില്ല'; ട്രംപിന് കനത്ത തിരിച്ചടി; യുഎസ് ഭീകരവിരുദ്ധ വിഭാ​ഗം മേധാവി രാജിവച്ചു

നിരവധി ഓഫറുകൾ ലഭിക്കുന്ന മെമ്പർഷിപ്പ് ഇപ്പോൾ സൗജന്യമായി നേടാം, ആർക്കൊക്കെ അപേക്ഷിക്കാം,ആനുകൂല്യങ്ങൾ എന്തൊക്കെ; യുഎഇ ഫസ സൗജന്യ മെമ്പർഷിപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം

SCROLL FOR NEXT