Entertainment

'ശ്രീമാന്‍ ശ്രീകുമാര്‍, പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് അറിഞ്ഞില്ലേ? പഴയതറവാടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ച് പിടിപ്പിച്ച് കിടക്കുകയാണോ?'

തൊഴില്‍ തരുന്നയാള്‍ തൊഴില്‍ ദാതാവാണ്, അതിനര്‍ത്ഥം അയാള്‍ തൊഴിലാളിയുടെ ഉടമയാണെന്നല്ലെന്ന് ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ വിധു കുറിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പരാതി നല്‍കിയതിന് പിന്നാലെ  മഞ്ജു വാര്യരുടെ മടങ്ങിവരവിന് വിജയത്തിനും പിന്നില്‍ താനാണെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ അവകാശവാദം ഉന്നയിച്ചത് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഇപ്പോള്‍ മഞ്ജു വാര്യര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായക വിധു വിന്‍സെന്റ്. തൊഴില്‍ തരുന്നയാള്‍ തൊഴില്‍ ദാതാവാണ്, അതിനര്‍ത്ഥം അയാള്‍ തൊഴിലാളിയുടെ ഉടമയാണെന്നല്ലെന്ന് ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ വിധു കുറിച്ചു. മഞ്ജു മടങ്ങി വരുമ്പോള്‍ അത് താനുണ്ടാക്കി കൊടുത്ത ഇടമായിരുന്നു എന്ന് ഒരാള്‍ കരുതുന്നുണ്ടെങ്കില്‍ അയാളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ഫ്യൂഡല്‍ ദാര്‍ഷ്ട്യം എത്രത്തോളം വലുതാണെന്ന് നമുക്കൂഹിക്കാമെന്നും അവര്‍ കുറിച്ചു. മഞ്ജുവിന്റെ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഓണര്‍ഷിപ്പും അവര്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും വിധു കുറിച്ചു. 

വിധു വിന്‍സെന്റിന്റെ ഫേയ്‌സ്ബുക്ക് പോസ്്റ്റ് വായിക്കാം


തൊഴില്‍ തരുന്നയാള്‍ തൊഴില്‍ ദാതാവാണ്, അതിനര്‍ത്ഥം അയാള്‍ തൊഴിലാളിയുടെ ഉടമയാണെന്നല്ല. മഞ്ജു വാര്യര്‍ക്കെതിരെയുള്ള ശ്രീകുമാരമേനോന്റെ ഫേസ്ബുക് പോസ്റ്റ് വായിച്ചപ്പോള്‍ ആദ്യം തോന്നിയത് ഇതാണ്. സിനിമയില്‍ നിന്നും അല്പ കാലം മാറി നിന്നിട്ട് മഞ്ജു മടങ്ങി വരുമ്പോള്‍ അത് താനുണ്ടാക്കി കൊടുത്ത ഇടമായിരുന്നു എന്ന് ഒരാള്‍ കരുതുന്നുണ്ടെങ്കില്‍ അയാളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ഫ്യൂഡല്‍ ദാര്‍ഷ്ട്യം എത്രത്തോളം വലുതാണെന്ന് നമുക്കൂഹിക്കാം. തൊഴിലെടുക്കാനും ആത്മാഭിമാനത്തോടെ ജീവിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. മറ്റാരെപ്പോലെയും ആവശ്യമെന്ന് തോന്നുന്ന പക്ഷം ജോലി നിര്‍ത്തി പോകാനും മടങ്ങി വരാനും എന്തു ജോലി, ആരോടൊപ്പം എങ്ങനെ ചെയ്യണമെന്ന് തീരുമാനിക്കാനും മഞ്ജുവിന് അവകാശമുണ്ട്. മഞ്ജു മലയാളത്തിലെ എണ്ണം പറഞ്ഞ അഭിനേത്രികളില്‍ ഒരാളാണ്. അവരുടെ തൊഴില്‍ നൈപുണ്യമാണ് അവരെ സിനിമയിലേക്ക് തിരികെ കൊണ്ടുവന്നതും ഇവിടം വരെ എത്തിച്ചതും. അതിന്റെ മുഴുവന്‍ ക്രെഡിറ്റും ഓണര്‍ഷിപ്പും മഞ്ജുവിന് മാത്രം അവകാശപ്പെട്ടതാണ്. ശ്രീമാന്‍ ശ്രീകുമാര്‍, പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് താങ്കള്‍ അറിഞ്ഞില്ലേ?
അതോ മേനോന്‍ ഇപ്പോഴും പഴയ തറവാട് വീടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ച് പിടിപ്പിച്ച് ചാരു കസാലയിലങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുകയാണോ?
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT