Entertainment

തൃഷയുടെ ചിത്രം പങ്കുവച്ച് ശ്രീറെഡ്ഢി, വിവാദം

തെലുങ്കിലെയും തമിഴിലേയും പ്രമുഖര്‍ക്കെതിരെയെല്ലാം ശ്രീ റെഡ്ഡി ആരോപണം ഉന്നയിക്കുകയും വലിയ വിവാദങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു.  

Author : സമകാലിക മലയാളം ഡെസ്ക്

മീടൂ കാംപെയ്‌നിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ നടിമാര്‍ക്കെതിരെ നടക്കുന്ന വ്യാപകമായ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിച്ച നടിയാണ് ശ്രീ റെഡ്ഡി. തെലുങ്കിലെയും തമിഴിലേയും പ്രമുഖര്‍ക്കെതിരെയെല്ലാം ശ്രീ റെഡ്ഡി ആരോപണം ഉന്നയിക്കുകയും വലിയ വിവാദങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു.  

ഇതിനിടെ തെലുങ്ക് നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരനും നിര്‍മാതാവ് ദഗ്ഗുബാട്ടി  സുരേഷ് ബാബുവിന്റെ മകനുമായ അഭിറാം ദഗ്ഗുബാട്ടിക്കെതിരേ ശ്രീ റെഡ്ഡി രംഗത്ത് വന്നിരുന്നു. താനുമായി അഭിറാം പ്രണയത്തിലായിരുന്നുവെന്നായിരുന്നു ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍. 

വിവാദവാഗ്ദാനം നല്‍കി അഭിറാം തന്നെ വഞ്ചിച്ചുവെന്നാണ് ശ്രീ റെഡ്ഡി പറഞ്ഞത്. അഭിറാമിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും അഭിറാമിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് ശ്രീ റെഡ്ഡി. 

ഇത്തവണ തന്റെയും അഭിറാമിന്റെയും ചിത്രത്തിനൊപ്പം റാണയുടെയും തൃഷയുടെയും ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചാണ് ശ്രീ റെഡ്ഡി പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. നേരത്തേ റാണയും തൃഷയും പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് അവര്‍ വേര്‍പിരിഞ്ഞു. 

ഇപ്പോള്‍ ദഗ്ഗുബാട്ടി കുടുംബത്തോടുള്ള ദേഷ്യം തീര്‍ക്കാന്‍ വേണ്ടി തൃഷയുടെയും റാണയുടെയും സ്വകാര്യ ചിത്രമാണ് നടി ഉപയോഗിച്ചിരിക്കുന്നത്. തൃഷയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ച ശ്രീ റെഡ്ഡിക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു