Entertainment

'ശ്രീശാന്താണ് ഇവിടുത്തെ വില്ലന്‍'; വിമര്‍ശനവുമായി സല്‍മാന്‍ ഖാന്‍

മോശമായി പെരുമാറുന്നത് എന്തിനാണ് എന്ന സല്‍മാന്റെ ചോദ്യത്തോടും ശ്രീശാന്ത് അത്ര സുഖത്തിലല്ല പ്രതികരിച്ചത്. ഇതൊന്നും മോശം പെരുമാറ്റമല്ലെന്നും നിലപാടാണെന്നുമായിരുന്നു ശ്രീയുടെ വാദം

Author : സമകാലിക മലയാളം ഡെസ്ക്

ബിഗ്‌ബോസിന്റെ ഹിന്ദി സീസണില്‍ ക്രിക്കറ്റ് താരം കൂടിയായ ശ്രീശാന്തിന് സല്‍മാന്‍ ഖാന്റെ വിമര്‍ശനം. ഹൗസിലെ സഹമത്സരാര്‍ത്ഥിയായ ദീപകിനോട് അടികൂടിയതിനാണ് സല്‍മാന്‍ ശ്രീശാന്തിനെ ചെറുതായി കളിയാക്കിക്കൊണ്ട് വിമര്‍ശനം ഉന്നയിച്ചത്.

ആരാണ് ഈ ആഴ്ചത്തെ വില്ലന്‍ എന്നായിരുന്നു മത്സരാര്‍ത്ഥികളോടുള്ള ചോദ്യം. വില്ലന്‍ ദീപക് ആണ് എന്ന് മത്സരാര്‍ത്ഥികള്‍ തീര്‍ത്ത് പറഞ്ഞതോടെ തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നായി അവതാരകന്‍ കൂടിയായ സല്‍മാന്റെ മറുപടി. ബിഗ്‌ബോസിലെ ശരിക്കുമുള്ള വില്ലന്‍ ശ്രീശാന്താണ് എന്നായിരുന്നു സല്‍മാന്റെ കണ്ടുപിടിത്തം. മറ്റുള്ളവരോട് ഇങ്ങനെ അടികൂടരുതെന്ന് താക്കീതും നല്‍കി.

 മോശമായി പെരുമാറുന്നത് എന്തിനാണ് എന്ന സല്‍മാന്റെ ചോദ്യത്തോടും ശ്രീശാന്ത് അത്ര സുഖത്തിലല്ല പ്രതികരിച്ചത്. ഇതൊന്നും മോശം പെരുമാറ്റമല്ലെന്നും നിലപാടാണെന്നുമായിരുന്നു ശ്രീയുടെ വാദം. ഇതോടെ എല്ലാവരും കൂട്ടച്ചിരിയായി. ശ്രീശാന്ത് പണം നോക്കിയാണ് ആളുകളെ വിലയിരുത്തുന്നതെന്ന് ദീപക് കുറ്റപ്പെടുത്തുകയും ചെയ്തു.

ബിഗ്‌ബോസിലെത്തി ആദ്യ ടാസ്‌ക് നല്‍കിയപ്പോള്‍ തന്നെ ശ്രീശാന്ത് ഇടഞ്ഞിരുന്നു. തനിക്ക് ഇത് ചെയ്യാന്‍ ഇഷ്ടമില്ലെന്നും ഇറങ്ങിപ്പോകുമെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. പരിപാടിയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമാണ് ശ്രീശാന്ത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു