Entertainment

ശ്രുതി ഹാസന്റെ ബ്രഹ്മാണ്ഡ ചിത്രം സംഘമിത്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി 

തമിഴ്,തെലുങ്ക്,ഹിന്ദി എന്നീ മൂന്ന് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം പറയുന്നത് എട്ടാം നൂറ്റാണ്ടില്‍ നടന്ന ഒരു ചരിത്ര കഥയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ശ്രുതി ഹാസനെ നായികയാക്കി സുന്ദര്‍ സി സംവിധാനം ചെയ്യുന്ന സംഘമിത്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കാന്‍ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. 

തമിഴ്,തെലുങ്ക്,ഹിന്ദി എന്നീ മൂന്ന് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം പറയുന്നത് എട്ടാം നൂറ്റാണ്ടില്‍ നടന്ന ഒരു ചരിത്ര കഥയാണ്. ശ്രുതി ഹാസനൊപ്പം തമിഴിലെ മുന്‍നിര നായകന്‍മാരായ ജയം രവിയും ആര്യയും ചിത്രത്തിലുണ്ട്. 150 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. ചിത്രത്തിന് സംഗീതം നല്‍കുന്നത് എആര്‍ റഹ്മാനാണ്. ചിത്രത്തിന്റെ ചിത്രീകരണത്തിനായി ശ്രുതി ഹാസനിപ്പോള്‍ ലണ്ടനില്‍ യുദ്ധമുറകളുടെ പ്രത്യേക പരിശീലനത്തിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം