Entertainment

ശ്വാസതടസത്തെ തുടര്‍ന്ന് സംവിധായിക സഞ്ജന റെഡ്ഡി ആശുപത്രിയില്‍; ആരോഗ്യനിലയില്‍ പുരോഗതി

സ‍ഞ്ജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ പല അഭ്യൂഹങ്ങളും പ്രചരിപ്പിക്കപ്പെട്ടിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് സംവിധായിക സഞ്‍ജന റെഡ്ഡിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്ടെന്നുണ്ടായ ശ്വാസതടസത്തേയും പനിയേയും തുടർന്ന് വീട്ടിൽ ബോധരഹിതയായി വീണതിനെ തുടർന്നാണ് ചികിത്സ തേടിയത്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് സഞ്‍ജനയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സഞ്ജന ആരോ​ഗ്യനില വീണ്ടെടുക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സ‍ഞ്ജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ പല അഭ്യൂഹങ്ങളും പ്രചരിപ്പിക്കപ്പെട്ടിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചിരിക്കുകയാണെന്നും സ്ഥിതി ​ഗുരുതരമാണെന്നുമായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇതെല്ലാം വ്യാജ വാര്‍ത്തകളാണെന്നും സഞ്ജനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും വ്യക്തമാക്കിക്കൊണ്ട് നിര്‍മാതാവ് കൊന വെങ്കട്ട് രംഗത്തെത്തി. സഞ്ജനയെ വൈറല്‍ ഫീവറിന് ചികിത്സിക്കുകയാണെന്നുമാണ് പറഞ്ഞത്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ആശുപത്രി വിടാനാകുമെന്നും പറഞ്ഞു.

രാജു ഗഡുവെന്ന സിനിമയിലൂടെയാണ് സഞ്‍ജന റെഡ്ഡി സംവിധായികയായത്. ഒളിമ്പിക്സില്‍ ആദ്യമായി മെഡല്‍ നേടിയ ഇന്ത്യൻ വനിതയായ കര്‍ണ്ണം മല്ലേശ്വരിയുടെ ജീവിത കഥ പറയുന്ന സിനിമയാണ് അടുത്തതായി സഞ്‍ജന റെഡ്ഡി സംവിധാനം ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വേനലിൽ പാൽ കേടാകാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

SCROLL FOR NEXT