Entertainment

ശ്വാസതടസ്സത്തെ തുടര്‍ന്ന് സഞ്ജയ് ദത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നിരീക്ഷണത്തില്‍

താരത്തിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്

Author : സമകാലിക മലയാളം ഡെസ്ക്

ശ്വാസതടസ്സം രൂക്ഷമായതിനെ തുടര്‍ന്ന് ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ താരത്തിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്. നിലവില്‍ താരത്തിന് പ്രശ്‌നങ്ങളൊന്നുമില്ലെന്നും നീരീക്ഷണത്തില്‍ തുടരുകയാണ്.

ഇന്നലെയാണ് ശ്വാസതടസത്തെ തുടര്‍ന്ന് താരത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നതോടെ വിശദീകരണവുമായി താരം എത്തി. തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും നിരീക്ഷണത്തിലാണ് എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അടുത്ത ദിവസങ്ങളില്‍ വീട്ടിലേക്ക് മടങ്ങുമെന്നും വ്യക്തമാക്കി. താരത്തിന് ശ്വാസതടവും ഓക്‌സിജന്‍ ലെവല്‍ കുറയാനുമുണ്ടായ കാരണമെന്തെന്ന് അറിയുന്നതിനാല്‍ പരിശോധന നടക്കുന്നുണ്ട്.

സഞ്ജയ് ദത്തിന്റെ ഭാര്യയും മക്കളും ലോക്ക്ഡൗണിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയിരിക്കുകയാണ്. ജൂലൈ 29 നാണ് താരം 61ാം പിറന്നാള്‍ ആഘോഷിച്ചത്. തെന്നിന്ത്യന്‍ സൂപ്പര്‍ഹിറ്റ് ചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗമാണ് സഞ്ജയ് ദത്തിന്റെ പുതിയ ചിത്രം. വില്ലന്‍ റോളിലാണ് താരം എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത