Entertainment

ഷംന കാസിം കുറ്റകൃത്യങ്ങളുടെ വ്യാപ്തി തുറന്ന് കാണിച്ചു, മാതൃക; പ്രശംസിച്ച് ഡബ്ല്യൂസിസി

ഷംനയുടെ നടപടി സമൂഹത്തിന് ചുറ്റുമുള്ള ഇത്തരം കുറ്റകൃത്യങ്ങളുടെ വ്യാപ്തി തുറന്ന് കാണിച്ചിരിക്കുകയാണെന്നും അവർ മാതൃകയാണെന്നുമാണ് ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തിനെതിരെ നിയമനടപടി സ്വീകരിച്ച ഷംന കാസിമിനെ പ്രശംസിച്ച് മലയാള സിനിമയിലെ വനിത കൂട്ടായ്മ ഡബ്ല്യൂസിസി. ഷംനയുടെ നടപടി സമൂഹത്തിന് ചുറ്റുമുള്ള ഇത്തരം കുറ്റകൃത്യങ്ങളുടെ വ്യാപ്തി തുറന്ന് കാണിച്ചിരിക്കുകയാണെന്നും അവർ മാതൃകയാണെന്നുമാണ് ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. ഇത്തരം കേസുകൾ റിപ്പോർട്ട്  ചെയ്യുന്ന സാഹചര്യത്തിൽ ഹേമ കമ്മിഷൻ റിപ്പോർട്ടും സ്പെഷ്യൽ ട്രൈബ്യൂണലും സർക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു. ഷംന കാസിം പരാതി നൽകിയതിന് പിന്നാലെ നിരവധി മോഡലുകളും നടികളുമാണ് തട്ടിപ്പിന് ഇരയായതായി വ്യക്തമാക്കി രം​ഗത്തെത്തിയത്. സിനിമ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. 

ഡബ്ല്യൂസിസിയുടെ കുറിപ്പ്

തന്റെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭംഗം വരുത്തിയവർക്കെതിരെ ശരിയായ നിയമനടപടി സ്വീകരിച്ചു മാതൃകയായതിനു ഷംന കാസിം പ്രശംസയർഹിക്കുന്നു. അവരുടെ സത്വരമായ നടപടി സമൂഹത്തിന് ചുറ്റുമുള്ള ഇത്തരം കുറ്റകൃത്യങ്ങളുടെ വ്യാപ്തി തുറന്ന് കാണിച്ചിരിക്കുകയാണ്. സമയബദ്ധമായ റിപ്പോർട്ടിങ് കുറ്റാരോപിതരെ പിടികൂടാൻ സഹായിച്ചു. ഇത്തരം കേസുകൾ റിപ്പോർട്ട്  ചെയ്യുന്ന സാഹചര്യത്തിൽ ഹേമ കമ്മിഷൻ റിപ്പോർട്ടും സ്പെഷ്യൽ ട്രൈബ്യൂണലും സർക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT