Entertainment

ഷാജി പാപ്പന്‍ വീണ്ടുമെത്തുന്നു; ആട് 3 വരുന്നു; നിര്‍മ്മാതാവിന്റെ പോസ്റ്റ് വൈറല്‍

ഷാജി പാപ്പന്‍ വീണ്ടുമെത്തുന്നു - ആട് 3 വരുന്നു - നിര്‍മ്മാതാവിന്റെ പോസ്റ്റ് വൈറല്‍

Author : സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ചിത്രമായിരുന്നു ആട് സീരിസ്. സിനിമയുടെ ആദ്യരണ്ടു ഭാഗങ്ങളും സിനിമാ പ്രേമികള്‍ ഹൃദയത്തിലേറ്റിയിരുന്നു. ആടിന്റെ ഒന്നാം ഭാഗം തീയേറ്ററില്‍ നിറഞ്ഞോടിയില്ലെങ്കിലും രണ്ടാം ഭാഗം സൂപ്പര്‍ ഹിറ്റായിരുന്നു. അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചതിലപ്പുറം പണം വാരാന്‍ ചിത്രത്തിന് കഴിഞ്ഞു. ആട് 2വിന്റെ വിജയത്തെ തുടര്‍ന്ന് 3 വേണമെന്ന അഭ്യര്‍ത്ഥന ആരാധകരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ 3ാം ഭാഗത്തെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ള നടനും നിര്‍മ്മാതാവുമായ വിജയ് ബാബുബിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. ആടിന്റെ ആദ്യഭാഗം റിലീസ് ചെയ്തത് ഫെബ്രുവരി ആറിനായിരുന്നുവെന്ന് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഈ ദിവസം തന്നെയാണ് ആടിന്റെ രണ്ടാം ഭാഗവും ഞങ്ങള്‍ തീരുമാനിച്ചത്. എന്നാല്‍ അതേ ദിവസമായി ഇന്ന് വീണ്ടും പറയുന്നു ആട് 3 വരുമെന്ന് വിജയ് ബാബു ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

മിഥുന്‍ മാനുവലിന്റെ സംവിധാനത്തില്‍ 2015ലായിരുന്നു ആടിന്റെ ആദ്യഭാഗം റിലീസ് ചെയ്തത്. ആദ്യഭാഗം റീലീസ് ചെയ്ത് 3 വര്‍ഷങ്ങള്‍ക്കുശേഷമാണ് അടിന്റെ രണ്ടാം ഭാഗവുമായി അണിയറപ്രവര്‍ത്തകര്‍ എത്തിയിരുന്നത്. ചിത്രത്തില്‍ ഷാജി പാപ്പനായി മിന്നുന്ന പ്രകടനമാണ് ജയസൂര്യ കാഴ്ചവെച്ചത്. ജയസൂര്യയ്‌ക്കൊപ്പം ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, വിനായകന്‍, വിജയ് ബാബു എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധവളപത്രം നിയമസഭയില്‍; വിയോജനക്കുറിപ്പുമായി പ്രതിപക്ഷം

നവീന്‍ ബാബുവിന്റെ മരണം : അന്വേഷണം സിബിഐക്ക് വിട്ടു; മകള്‍ക്ക് ആശ്രിത നിയമനം നല്‍കും

അൻസിബയുടെ പരാതി അന്വേഷിക്കാൻ അഞ്ചം​ഗ സമിതി; 'തുറന്നുപറച്ചിലിൽ' അം​ഗങ്ങൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്

'രക്ഷാപ്രവര്‍ത്തന' കേസ് അട്ടിമറി: എം ആര്‍ അജിത്കുമാറിന്റെ ഓഫിസിലെ 2 എസ്‌ഐമാരെ ചോദ്യം ചെയ്യും; ഹാജരാകാൻ നോട്ടീസ്

'സാറേ എന്നെ ബക്കറ്റ് സ്റ്റാർ എന്നാണ് വിളിക്കുന്നതെന്ന് വീണ വിളിച്ചു പറഞ്ഞു; ഷൂട്ട് ചെയ്തപ്പോൾ ആ സീനിൽ ഒരു കുഴപ്പം ഉണ്ടായിരുന്നു'

SCROLL FOR NEXT