Today's Rashi Phalam July 23 |പുതിയ ചുമതലകൾ ലഭിക്കും,വരുമാനം വർധിപ്പിക്കാൻ പുതിയ മാർഗം കണ്ടെത്തും

ഇന്നത്തെ നക്ഷത്രഫലം – 23-07-2026 ഡോ. പി. ബി. രാജേഷ്
daily horoscope july 23 2026
daily horoscope
Published on

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ഉദ്യോഗസ്ഥരുമായി നടത്തുന്ന കൂടിക്കാഴ്ചകൾ ഫലം കാണും. നാളുകളായി മനസ്സിലുണ്ടായിരുന്ന ഒരു പദ്ധതി ആരംഭിക്കാൻ കഴിയും. ധനവരവിൽ ചെറിയ മുന്നേറ്റം അനുഭവപ്പെടും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വ്യാപാരത്തിൽ പുതിയ ഓർഡറുകൾ വന്നുചേരും. കടം വാങ്ങാനോ നൽകാനോ ആലോചിക്കുന്നവ ർക്ക് അനുകൂല തീരുമാനമെടുക്കാൻ കഴിയും. ബന്ധുവീട്ടിൽ ഒരു ചടങ്ങിൽ പങ്കെടുക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

അഭിമുഖങ്ങളിലും മത്സരങ്ങളിലും കഴിവ് തെളിയിക്കും. വിദേശവുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾ പുരോഗതി നേടും. രേഖകൾ സമർപ്പിക്കുന്ന പ്രവർത്തനങ്ങൾ വിജയകരമാകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ഗൃഹനിർമാണ പ്രവർത്തനങ്ങൾക്ക് വേഗം കൈവരും. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ ക്രമപ്പെടുത്തും. ഏറെക്കാലമായി മുടങ്ങിയിരുന്ന ഒരു കാര്യം പൂർത്തിയാക്കാൻ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പൊതുവേദികളിൽ ശ്രദ്ധ നേടുന്ന സാഹചര്യം ഉണ്ടാകും. കലാരംഗത്തുള്ളവർക്ക് അംഗീകാരം ലഭിക്കും. വരുമാനം വർധിപ്പിക്കാൻ പുതിയ മാർഗം കണ്ടെത്തും. കുട്ടികളുടെ നേട്ടം അഭിമാനം പകരും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ബാങ്കിംഗ് ഇടപാടുകൾ സുഗമമായി പൂർത്തിയാകും. ഔദ്യോഗിക യാത്ര ഗുണം ചെയ്യും. വിലപ്പെട്ട രേഖകൾ സുരക്ഷിതമായി കൈകാര്യം ചെയ്യുക. ഒരു പഴയ പരിചയം വീണ്ടും ഉപകാരപ്പെടും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പങ്കാളിത്ത സംരംഭങ്ങളിൽ മികച്ച പുരോഗതി കൈവരും. വ്യാപാര ചർച്ചകൾ വിജയകരമായി അവസാനിക്കും. വീട്ടിലേക്ക് ആവശ്യമായ ഒരു സാധനം വാങ്ങും.ചെലവു നിയന്ത്രണത്തിലാക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

സർക്കാർ ഓഫീസുകളിലെ നടപടികൾ വേഗത്തി ൽ പൂർത്തിയാകും. ജോലിയിൽ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കും. അനേകനാളായി കാത്തിരുന്ന ഒരു വിവരം സന്തോഷം നൽകും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പഠനത്തിലും പരിശീലനത്തിലും മികച്ച മുന്നേറ്റം കൈവരും.യാത്രയിൽ പ്രതീക്ഷിച്ച നേട്ടം ലഭിക്കും. പുതിയ സംരംഭത്തിന് ആവശ്യമായ പിന്തുണ ലഭിക്കും.ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ഉദ്യോഗത്തിൽ ഉയർന്ന ഉത്തരവാദിത്തം ഏറ്റെടു ക്കേണ്ടി വരും.പരിചയസമ്പന്നരുടെ നിർദേശങ്ങൾ ഗുണം ചെയ്യും.നിക്ഷേപങ്ങളിൽ നിന്നും നല്ല ലാഭം ഉണ്ടാകും.പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

വിദ്യാഭ്യാസ മേഖലയിലെ ശ്രമങ്ങൾ വിജയത്തിലേക്ക് നീങ്ങും. ഔദ്യോഗിക യാത്ര പ്രയോജനപ്പെടും. പുതിയ പരിചയങ്ങൾ ഭാവിയിൽ സഹായകരമാ കും. എതിരാളികളെ സൂക്ഷിക്കുക.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

വ്യാപാര വികസനത്തിന് അനുയോജ്യമായ സാഹ ചര്യം രൂപപ്പെടും. സാമ്പത്തിക ഇടപാടുകൾ കൃത്യമായി ക്രമീകരിക്കും സ്വാധീനമുള്ള ഒരാളുടെ പിന്തുണ ലഭിക്കും. പുതിയ ചുമതലകൾ ലഭിക്കും.

Summary

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com