Entertainment

ഷാറൂഖിനൊപ്പമല്ല ഇക്കുറി ഗൗരിക്കൊപ്പമാണ് അബ്‌റാം; ഞായറാഴ്ച കുര്‍ബാനയ്ക്ക് താരപുത്രനും 

ഞായറാഴ്ച കുര്‍ബാനയ്ക്ക് എത്തിയ ഇരുവരുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാന്റെ വിശേഷങ്ങളറിയാന്‍ കാണിക്കുന്ന അതേ താത്പര്യമാണ് താരപുത്രന്‍ ആബ്‌റാമിനെക്കുറിച്ചറിയാനും ആരാധകര്‍ പ്രകടിപ്പിക്കുന്നത്. താരത്തോടൊപ്പം അബ്‌റാമിനെ കാണുന്ന വേളകളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലടക്കം ഏറെ വൈറലാകാറുമുണ്ട്. എന്നാലിക്കുറി ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് അമ്മ ഗൗരി ഖാനൊപ്പം അബ്‌റാം സമയം ചിലവിടുന്നതാണ്. 

ഞായറാഴ്ച കുര്‍ബാനയ്ക്ക് എത്തിയ ഇരുവരുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബാന്ദ്രയിലെ മൗണ്ട് മേരി ചര്‍ച്ചിലാണ് ഗൗരിയും അബ്‌റാമും എത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഇരുവരുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. കുര്‍ബാനയ്ക്ക് ശേഷം പള്ളിയുടെ മുന്‍വശത്ത് നിന്ന് ഗൗരിയും അബ്‌റാമും ക്യാമറയ്ക്ക് പോസ് ചെയ്യുകയുമുണ്ടായി. 

ക്യാഷ്വല്‍ വസ്ത്രങ്ങളിലാണ് ഇരുവരെയും ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. ടീഷര്‍ട്ടും നിക്കറുമായിരുന്നും അബ്‌റാമിന്റെ വേഷം.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു