Entertainment

ഷൂട്ടിംഗിനിടെ നടിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമം; തടഞ്ഞ ക്യാമറാമാന് പരുക്കേറ്റു; ഗുണ്ടാ ആക്രമണം

മലയാളി ഛായാഗ്രാഹകന്‍  സന്തോഷ് തുണ്ടിയില്‍ ഉള്‍പ്പടെ പത്തോളം പേര്‍ക്ക് പരുക്കേറ്റു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വെബ് സീരിസ് ചിത്രീകരണത്തിനിടെ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ ബോളിവുഡിലെ മലയാളി ഛായാഗ്രാഹകന്‍  സന്തോഷ് തുണ്ടിയില്‍ ഉള്‍പ്പടെ പത്തോളം പേര്‍ക്ക് പരുക്കേറ്റു. താനെയിലെ ഫാക്ടറിയില്‍ ഫിക്‌സര്‍ എന്ന വെബ് സീരിസ് ചിത്രീകരിക്കുന്നതിനിടെയാണ് നാലംഗസംഘം അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി അക്രമം അഴിച്ചുവിട്ടത്.

സന്തോഷ് തുണ്ടിയിലിന് നെറ്റിയിലും കൈയിലും സാരമായി പരുക്കേറ്റു. നടി മഹി ഗില്ലിനെ അക്രമിക്കാനുള്ള ശ്രമം ചെറുക്കുന്നതിനിടെയാണ് സന്തോഷിന് മര്‍ദ്ദനമേറ്റത്. സംവിധായകനും സാങ്കേതിക പ്രവര്‍ത്തകരും ആക്രമണത്തിന് ഇരയായി. അനുമതിയില്ലാതെയാണ് ചിത്രീകരണമെന്ന് വാദിച്ചാണ് ഗുണ്ടാസംഘമെത്തിയത്. എന്നാല്‍ മതിയായ അനുമതി തേടിയ ശേഷമാണ് ചിത്രീകരണം തുടങ്ങിയതെന്ന് നിര്‍മ്മാതാവ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം