Entertainment

ഷൂട്ടിം​ഗിനിടെ സംവിധായകനോട് മാപ്പുപറഞ്ഞു ; എന്നിട്ടും അദ്ദേഹത്തിന് നാണമായിരുന്നു : മനസ്സ് തുറന്ന് അമലപോൾ

സംവിധായകൻ രാംകുമാർ എത്തിയപ്പോഴുള്ള സംഭവമാണ് അമല പോൾ തുറന്നുപറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : തമിഴകത്തെ സൂപ്പര്‍ഹിറ്റ് ചിത്രം രാക്ഷസന്റെ ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവച്ച് നടി അമലാ പോള്‍. ചിത്രത്തിലേക്ക് ക്ഷണിക്കാനായി സംവിധായകൻ രാംകുമാർ എത്തിയപ്പോഴുള്ള സംഭവമാണ് അമല പോൾ തുറന്നുപറഞ്ഞത്. 

സംവിധായകന്‍ രാംകുമാറിന്റെ മുണ്ടാശുപ്പട്ടി കണ്ടിരുന്നു. അദ്ദേഹം രാക്ഷസന്റെ കഥ പറയാന്‍ വരുമെന്ന് അറിയിച്ചു. പക്ഷേ എന്റെ മുമ്പില്‍ എത്തിയപ്പോള്‍ കക്ഷിക്ക് ആകെ ഒരു സഭാകമ്പം. എന്റെ മുഖത്ത് നോക്കാന്‍ പോലും സങ്കോചം. കഥയെന്ന പേരില്‍ അദ്ദേഹം എന്തെക്കെയോ പറയുകയും ചെയ്തു. 

പക്ഷേ എനിക്ക് ഒന്നും മനസിലായില്ല. പറഞ്ഞു തീര്‍ന്നപ്പോള്‍ എനിക്ക് താല്‍പര്യമില്ലെന്ന് അറിയിച്ചു. ഇതോടെ അദ്ദേഹം പോവുകയും ചെയ്തു. പിന്നീട് ചിത്രത്തിലെ നായകൻ വിഷ്ണു വിശാൽ ഫോണിൽ വിളിച്ചാണ് രാംകുമാര്‍ ലജ്ജാശീലമുള്ള വ്യക്തിയാണെന്ന് അറിയിച്ചത്. 

സിനിമയുടെ കഥ വീണ്ടും പറയാനായി അസിസ്റ്റന്റ് വരുമെന്നും വിഷ്ണു പറഞ്ഞു. ഞാൻ വലിയ നടിയാണെന്ന ധാരണയിലായിരുന്നു സംവിധായകൻ. അതിന്റെ സങ്കോചമായിരുന്നു രാംകുമാറിന്. എന്നാൽ  അസിസ്റ്റന്റ് വന്ന് കഥ പറഞ്ഞപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടു. ഞാൻ ഒകെയും പറഞ്ഞു. 

പിന്നീട് ഷൂട്ടിം​ഗിനിടെ, ലൊക്കേഷനിൽ വെച്ച് നേരത്തെയുണ്ടായ സംഭവങ്ങളിൽ സംവിധായകന്‍ രാംകുമാറിനോട് മാപ്പ് ചോദിച്ചു. എന്നിട്ടും അദ്ദേഹത്തിന് നാണമായിരുന്നുവെന്ന് അമലപോൾ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ധനാഗമനം, വിദ്യാഗുണം, വിവാഹം, വിദേശവാസ യോഗം; ഈ നക്ഷത്രക്കാര്‍ക്ക് നല്ല ആഴ്ച

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

SCROLL FOR NEXT