Entertainment

ഷൂട്ടിങും സ്റ്റേജ് പരിപാടികളും മുടങ്ങി, പച്ചക്കറി വിൽപന നടത്തി നടൻ ശിവദാസ് മട്ടന്നൂർ

ശിവദാസിനൊപ്പം നാടക കലാകാരൻ സതീഷ് കൊതേരിയും സുഹൃത്തുക്കളുമുണ്ട്

സമകാലിക മലയാളം ഡെസ്ക്

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് പുതിയ ജോലികൾ കണ്ടെത്തിയ ബോളിവുഡ് നടന്മാരെയടക്കം പ്രേക്ഷകർ കണ്ടതാണ്. എന്നാലിതാ മലയാളത്തിലും ഒരു താരം ആ മാർ​ഗ്​ഗം സ്വീകരിച്ചിരിക്കുകയാണ്. നടൻ ശിവദാസ് മട്ടന്നൂരാണ് പച്ചക്കറി വ്യാപാരം ആരംഭിച്ചത്. ഷൂട്ടിങും സ്റ്റേജ് പരിപാടികളും മുടങ്ങിയപ്പോൾ ജീവിതം മുന്നോട്ടുപോകാനാണ് നടൻ ഈ വഴി തിരഞ്ഞെടുത്തത്.

ശിവദാസിനൊപ്പം നാടക കലാകാരൻ സതീഷ് കൊതേരിയും സുഹൃത്തുക്കളുമുണ്ട്. കൊതേരിയിലെ കടയിൽ കച്ചവടം നടത്തുന്നതിന് പുറമേ കീഴല്ലൂർ പഞ്ചായത്ത് പരിതിയിലുള്ള വീടുകളിൽ പച്ചക്കറി വണ്ടിയുമായും ശിവദാസും സംഘവും എത്താറുണ്ട്.

പുലർച്ചെ മൂന്ന് മണിക്ക് മാർക്കറ്റിലെത്തിയാണ് വിൽപനയ്ക്കുള്ള പച്ചക്കറികൾ ശേഖരിക്കുന്നത്. വൈകിട്ട് ആറുവരെ നടത്തുന്ന വിൽപനയിൽ നിന്ന് ലഭിക്കുന്ന ലാഭവിഹിതത്തിന്റെ ഒരു പങ്ക് വിഷമതകൾ നേരിടുന്ന കലാകാരന്മാരുടെ കുടുംബത്തിന് സഹായമായി നൽകാനും ഇവർ ലക്ഷ്യമിടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഊർജ്ജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമുസ് പൂർണമായും അടച്ചുപൂട്ടും'; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി

Today's Rashi Phalam March 23, 2026: ആരോഗ്യം സൂക്ഷിക്കുക; ചില കാര്യങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ നല്ല രീതിയിൽ നടക്കും

Weekly Rashi Phalam (March 22- March 28, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

പിഎസ്എല്‍ വിട്ട് ഐപിഎല്‍; താരങ്ങള്‍ക്കെതിരെ നടപടിയെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്

'ഞാന്‍ പറഞ്ഞതില്‍ എന്താണ് വര്‍ഗീയത?; 1967 മുതലുള്ള എംഎല്‍എമാരുടെ ലിസ്റ്റ് ഞാന്‍ തരാം'

SCROLL FOR NEXT