Entertainment

'ഷൂട്ടിങ്ങിനായി സൊനാക്ഷി പുറത്തിറങ്ങി', ഫോട്ടോ പങ്കുവെച്ച് സംവിധായകൻ; മറുപടി നൽകി നടി

ഷൂട്ടിങ് കഴിഞ്ഞ് സ്റ്റുഡിയോയിൽ നിന്ന് പുറത്തിറങ്ങുന്ന സൊനാക്ഷിയുടെ ചിത്രമാണ് വിവേക് ട്വീറ്റ് ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി സൊനാക്ഷി സിൻഹ ലോക്ക്ഡൗൺ ലംഘിച്ചു എന്ന ആരോപണവുമായി സംവിധായകൻ വിവേക് അ​ഗ്നിഹോത്രി രം​ഗത്ത്. താരം പുറത്തുനിൽക്കുന്നതിന്റെ ചിത്രമുള്ള ഒരു ന്യൂസ് പേപ്പർ കട്ടിങ്ങാണ് വിവേക് പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഇതിന് മറുപടിയുമായി നടി തന്നെ രം​ഗത്തെത്തി. താരത്തിന്റെ പഴയ ഫോട്ടോ ആണ് ഇത്. ഇത്തരം വ്യാജ വാർത്ത പങ്കുവെക്കരുത് എന്നാണ് താരം പറയുന്നത്. 

ഷൂട്ടിങ് കഴിഞ്ഞ് സ്റ്റുഡിയോയിൽ നിന്ന് പുറത്തിറങ്ങുന്ന സൊനാക്ഷിയുടെ ചിത്രമാണ് വിവേക് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ സമയത്ത് ആരാണ് ഷൂട്ടിങ് നടത്തുന്നത് എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. തുടർന്ന് ലോക്ക്ഡൗൺ ലംഘിച്ചു എന്നാരോപിച്ച് താരത്തിനെതിരെ നിരവധിപേർ രം​ഗത്തെത്തി. ഇതോടെയാണ് മറുപടിയുമായി നടി എത്തിയത്. കഴിഞ്ഞവർഷം നവംബറിലെടുത്ത ചിത്രമാണ് ഇപ്പോഴത്തേതെന്ന് ആരോപിച്ച് പ്രചരിക്കുന്നത്. 

സംവിധായകൻ, സിനിമയിലെ നിരവധി യൂണിയനിലെ അം​ഗം എന്നീ നിലകളിൽ ലോക്ക്ഡൗണിനെ തുടർന്ന് സ്റ്റുഡിയോകളെല്ലാം അടച്ചതിനാൽ  ഷൂട്ടിൽ നടക്കുന്നില്ലെന്ന് നിങ്ങൾക്ക് അറിയാമല്ലോ എന്നാണ് താരത്തിന്റെ ചോദ്യം. ഈ സമയത്ത്  ഇത്തരത്തിൽ വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ എന്തു നടപടിയെടുക്കുമെന്ന് മുംബൈ പൊലീസിനോടും മഹാരാഷ്ട്ര മുഖ്യമന്ത്രിയോടും താരം ചോദിച്ചു. 

ഇതിനിടെ ബോളിവുഡ് നടൻ വരുൺ ധവാനും ലോക്കഡൗൺ ലംഘിച്ചെന്ന ആരോപണം നേരിട്ടു. താരത്തിന്റെ രണ്ട് മാസം മുൻപത്തെ ചിത്രമാണ് പ്രചരിപ്പിക്കപ്പെട്ടത്. ഇതിനെതിരെ താരം രൂക്ഷവിമർശനവുമായി രം​ഗത്തെത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം