Entertainment

ഷൂട്ടിങ്ങിനിടെ മുണ്ട് അഴിഞ്ഞു, ആദ്യത്തേതും അവസാനത്തെയും ശയനപ്രദക്ഷിണമെന്ന് അജു; പണി പാളിയ വിഡിയോ 

ശയനപ്രദക്ഷിണം നടത്തിയപ്പോൾ ഉണ്ടായ ​ട്വിസ്റ്റാണ് ഹൈലൈറ്റ്

Author : സമകാലിക മലയാളം ഡെസ്ക്

 ‘ആദ്യരാത്രി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന രസകരമായ ഒരു സംഭവത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്. "എന്റെ ആദ്യത്തേതും അവസാനത്തെയും ശയനപ്രദക്ഷിണ ശ്രമം” എന്ന അടിക്കുറിപ്പോടെ നടൻ അജു വർ​ഗ്​ഗീസാണ് വിഡിയോ പങ്കുവച്ചത്. ശയനപ്രദക്ഷിണം നടത്തിയപ്പോൾ ഉണ്ടായ ​ട്വിസ്റ്റാണ് ഹൈലൈറ്റ്. 

ഷോട്ടിനായി ആക്ഷൻ പറഞ്ഞതും അജു ശയനപ്രദക്ഷിണം തുടങ്ങി. അധികം ഉരുളുന്നതിന് മുമ്പേ മുണ്ട് മുണ്ട് എന്ന് വിളിച്ചുപറയുന്നത് കേൾക്കാം.  അപ്രതീക്ഷിതമായി അജുവിന്റെ മുണ്ട് അഴിഞ്ഞതാണ് വിഡിയോയിലെ തമാശ. വിഡിയോയ്ക്ക് രസകരമായ കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ശയനപ്രദക്ഷിണത്തിനിടെ ആളിടപ്പെട്ടിട്ടില്ലായിരുന്നെങ്കിൽ ‘ആദ്യരാത്രി’യുടെ ക്ലൈമാക്‌സ് തന്നെ മാറിയേനെ എന്നാണ് ആരാധകർ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT