Entertainment

ഷൂട്ടിങ്ങിനിടെ വാളുകൊണ്ട് കങ്കണയ്ക്ക് ഗുരുതര പരിക്ക്; ഐസിസിയുവില്‍ പ്രവേശിപ്പിച്ചു

നിഹര്‍ പാണ്ഡ്യയുടെ കൈയ്യിലുണ്ടായിരുന്നു വാള്‍ നെറ്റിയില്‍ കൊണ്ട് മുറിയുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മണികര്‍ണിക; ദി ക്യൂന്‍ ഓഫ് ഝാന്‍സി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം കങ്കണയ്ക്ക് ഗുരുതര പരിക്ക്. വാള്‍ പയറ്റ് ചിത്രീകരിക്കുന്നതിന് ഇടയിലാണ് താരത്തിന് പരിക്കേറ്റത്. 

സംഘട്ടനം ചിത്രീകരിക്കുന്നതിന് ഇടയില്‍ സഹതാരം നിഹര്‍ പാണ്ഡ്യയുടെ കൈയ്യിലുണ്ടായിരുന്നു വാള്‍ നെറ്റിയില്‍ കൊണ്ട് മുറിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. രക്തം പോകുന്നത് നില്‍ക്കാത്തതിനെ തുടര്‍ന്ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കങ്കണ ഇപ്പോള്‍ ഐസിസിയുവിലാണ്. താരത്തിന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

നെറ്റിയില്‍ 15 സ്റ്റിച്ചുകളാണുള്ളത്. ഏതാനും ദിവസങ്ങള്‍ താരത്തിന് ആശുപത്രിയില്‍ കഴിയേണ്ടി വരും. മുറിവ് ആഴത്തിലുള്ളതാണെന്ന്‌ ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ നേരിയ വ്യത്യാസത്തില്‍ മുറിവ് എല്ലിനെ തൊടാതെ പോയത് ഭാഗ്യമായെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

SCROLL FOR NEXT